
അബുദാബി: ജനവാസ മേഖലയില്‍ കഴിഞ്ഞദിവസമുണ്ടായ തീപിടുത്തത്തില്‍ മരിച്ച എട്ട് പേരില്‍ അഞ്ചും കുട്ടികളാണെന്ന് അധികൃതര്‍ അറിയിച്ചു. ഒന്നിനും എട്ടിനും ഇടയില്‍ പ്രായമായ മൂന്ന് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കും ഒപ്പം 38, 37,21 എന്നിങ്ങനെ പ്രായമുള്ള മൂന്ന് സ്ത്രീകളും അപകടത്തില്‍ മരിച്ചു.
തീപിടുത്തത്തെ തുടര്‍ന്നുണ്ടായി പുകയില്‍ ശ്വാസം മുട്ടിയാണ് എല്ലാവരും മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബനി യാസിലെ വില്ലയില്‍ പുലര്‍ച്ചെയാണ് തീപിടിച്ചത്. ഈ സമയത്ത് വീട്ടില്‍ ആകെ 12 പേരുണ്ടായിരുന്നു. താഴെ നിലയില്‍ നിന്ന് മുകളിലേക്ക് തീ പടരുന്നതിനിടെ ഇതില്‍ നാല് പേര്‍ക്ക് മാത്രമാണ് രക്ഷപെടാനായത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ കുടുംബത്തിലെ എല്ലാ കുട്ടികളും അപകടത്തില്‍ മരിച്ചുവെന്ന് ഇവരുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam