‘ഇറാനിയൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിടുന്നു’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പുറത്ത് വിട്ടത്. എന്നാൽ ഈ ചിത്രവും തട്ടിപ്പാണെന്ന് സ്ഥിരീകരണം.

ടെൽ അവീവ്: ഇറാന്റെ മുതിർന്ന നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് നെതന്യാഹു നേരിട്ട് ഉത്തരവ് നൽകുന്ന ചിത്രമെന്ന പേരിൽ ഇസ്രയേൽ പുറത്തുവിട്ട ചിത്രവും വ്യാജൻ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടെന്ന തരത്തിൽ പ്രചാരണങ്ങൾ ശക്തമാവുന്നതിനിടെയായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് നെതന്യാഹുവിന്റെ ചിത്രം പുറത്ത് വിട്ടത്. ‘ഇറാനിയൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിടുന്നു’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പുറത്ത് വിട്ടത്. എന്നാൽ ഈ ചിത്രവും തട്ടിപ്പാണെന്ന് സ്ഥിരീകരണം. ഫെബ്രുവരി നാലിന് പ്രസിദ്ധീകരിച്ച ചിത്രമാണ് വീണ്ടും ഇസ്രയേൽ പുറത്ത് വിട്ടത്. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് നൽകിയ അതേ ചിത്രമാണ് നിലവിൽ പുറത്ത് വിട്ട ചിത്രമെന്ന് എഐ ടൂളായ ഗ്രോക്കും സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രം പുനരുപയോഗിച്ചതാണെന്നാണ് ഗ്രോക്ക് വ്യക്തമാക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

Scroll to load tweet…

ഇറാൻ നടത്തിയ ആക്രമണത്തിൽ നെതന്യാഹു കൊല്ലപ്പെടുകയോ ഗുരുതരമായ പരിക്കേൽക്കുകയോ ചെയ്തുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, ഇസ്രായേൽ അധികൃതരും സ്വതന്ത്ര ഫാക്ട് ചെക്കർമാരും ഈ വാർത്തകൾ നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു.പ്രധാനമന്ത്രി ആരോഗ്യവാനാണെന്നും ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലാണെന്നും ഇസ്രായേൽ ആവർത്തിച്ച് പുറത്ത് വിട്ട ചിത്രമാണ് വീണ്ടും പൊള്ളത്തരമായത്.

ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ ബെഞ്ചമിൻ നെതന്യാഹുവിനെ പൊതുവിടങ്ങളിൽ കാണാതെ വരുന്നതാണ് നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വാദങ്ങൾക്ക് ഊന്നൽ നൽകുന്നത്. നിരവധി നിർണായക ക്യാബിനറ്റ് മീറ്റിംഗുകളിൽ നെതന്യാഹു പങ്കെടുത്തിരുന്നില്ല. ഇതിനോടൊപ്പം തന്നെയാണ് നെതന്യാഹുവിന്റേതെന്ന പേരിൽ അദ്ദേഹത്തിന്റെ ഓഫീസ് എഐ വീഡിയോകളും പഴയ ചിത്രങ്ങളും പുറത്ത് വിട്ട് ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം