മഹ്‍സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് അഞ്ച് ഭാഗ്യവാന്മാര്‍; 3083 പേര്‍ക്ക് സമ്മാനങ്ങള്‍

Published : Jan 18, 2021, 07:07 PM IST
മഹ്‍സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് അഞ്ച് ഭാഗ്യവാന്മാര്‍; 3083 പേര്‍ക്ക് സമ്മാനങ്ങള്‍

Synopsis

50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. വരുന്ന ശനിയാഴ്‍ചയിലെ മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അടുത്ത അവസരമാണ് ലഭിക്കുക.

ദുബൈ: കഴിഞ്ഞ ശനിയാഴ്‍ച നടന്ന മഹ്‍സൂസ് തത്സമയ നറുക്കെടുപ്പില്‍ അഞ്ച് വിജയികള്‍ 2,00,000 ദിര്‍ഹം വീതം സ്വന്തമാക്കിയതായി മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍.എല്‍.സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചുവന്ന ഭാഗ്യവാന്മാരാണ് രണ്ടാം സമ്മാനം പങ്കിട്ടെടുത്തത്. ഇവര്‍ക്ക് പുറമെ 195 വിജയികള്‍ 1000 ദിര്‍ഹം വീതം സ്വന്തമാക്കി. 2888 പേരാണ് 35 ദിര്‍ഹത്തിന്റെ സമ്മാനം നേടിയത്. കഴിഞ്ഞയാഴ്‍ചയിലെ നറുക്കെടുപ്പില്‍ ആകെ 12,96,080 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ഭാഗ്യവാന്മാര്‍ക്ക് ലഭിച്ചത്. 12, 16, 17, 22, 28, 39 എന്നിവയായിരുന്നു കഴിഞ്ഞയാഴ്‍ച നറുക്കെടുത്ത സംഖ്യകള്‍.

50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. വരുന്ന ശനിയാഴ്‍ചയിലെ മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അടുത്ത അവസരമാണ് ലഭിക്കുക.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക്  mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ പാര്‍ടണ്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

2021 ജനുവരി 23 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് മഹ്‌സൂസിന്റെ അടുത്ത നറുക്കെടുപ്പ്. നറുക്കെടുപ്പില്‍ എന്‍ട്രി നേടുന്നതിന് 35 ദിര്‍ഹം മാത്രമാണ് ചെലവാക്കേണ്ടത്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാൻ വിശുദ്ധ മാസത്തിൽ യുഎഇ പ്രസിഡന്‍റ് അൽ നഹ്യാന്‍റെ വമ്പൻ തീരുമാനം, '1440 തടവുകാർക്ക് ഇക്കുറി മോചനം, സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കും'
വാഷിംഗ് പൗഡർ ബോക്സുകൾക്കുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ചു, കസ്റ്റംസ് പരിശോധനയിൽ കുടുങ്ങി, പിടിച്ചെടുത്തത് 704 കാർട്ടൺ സിഗരറ്റ്