നാട്ടിൽ പോകാൻ ഔട്ട്പാസ് നേടിയ പ്രവാസി മലയാളി റിയാദിൽ മരിച്ചു

By Web TeamFirst Published Jan 18, 2021, 5:47 PM IST
Highlights

നാട്ടിൽ പോയിട്ട് നാലുവർഷമായിരുന്നു. ഇഖാമ ഉൾപ്പെടെ ഔദ്യോഗിക രേഖകൾ ഇല്ലാതെ നിയമ പ്രശ്നത്തിലായിരുന്നു. ഇന്ത്യൻ എംബസിയിൽ നിന്ന് ഔട്ട്പാസ് വാങ്ങി തർഹീലിൽ നിന്ന് എക്സിറ്റ് നേടി നാട്ടിൽ പോകാനുള്ള ഒരുക്കത്തിലയിരുന്നു.

റിയാദ്: ഔദ്യോഗിക രേഖകൾ നഷ്ടപ്പെട്ട് നാട്ടിൽ പോകാൻ ഇന്ത്യൻ എംബസിയിൽ നിന്ന് ഔട്ട് പാസ് നേടി നിൽക്കുന്നതിനിടയിൽ മലയാളി റിയാദിൽ മരിച്ചു. തിരുവനന്തപുരം തുണ്ടത്തിൽ സ്വദേശി പള്ളിച്ചവിള വീട്ടിൽ ഷാഫി (41) ആണ് മരിച്ചത്. ശാരീരിക വിഷമതകൾ കാരണം മൻഫുഅയിലെ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 

നാട്ടിൽ പോയിട്ട് നാലുവർഷമായിരുന്നു. ഇഖാമ ഉൾപ്പെടെ ഔദ്യോഗിക രേഖകൾ ഇല്ലാതെ നിയമ പ്രശ്നത്തിലായിരുന്നു. ഇന്ത്യൻ എംബസിയിൽ നിന്ന് ഔട്ട്പാസ് വാങ്ങി തർഹീലിൽ നിന്ന് എക്സിറ്റ് നേടി നാട്ടിൽ പോകാനുള്ള ഒരുക്കത്തിലയിരുന്നു. അഹമ്മദ് കുഞ്ഞു ആണ് പിതാവ്. കുൽസം ബീവിയാണ് മാതാവ്. ഭാര്യ: സുമി. മൃതദേഹം റിയാദിൽ ഖബറടക്കാൻ നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരും ജനറൽ കൺവീനർ ഷറഫ്‌ പുളിക്കലും നവാസ് ബീമാപ്പള്ളിയും രംഗത്തുണ്ട്.

click me!