അനാശാസ്യ പ്രവര്‍ത്തനം; അഞ്ച് പ്രവാസി വനിതകളെ അറസ്റ്റ് ചെയ്തു

By Web TeamFirst Published Aug 31, 2019, 11:08 PM IST
Highlights

ഇവര്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവെന്നാണ് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 

മസ്കത്ത്: ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കുറ്റത്തിന് അഞ്ച് സ്ത്രീകളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അറസ്റ്റിലായ അഞ്ച് പേരും പ്രവാസികളാണ്. ദോഫര്‍ പൊലീസ് കമാന്‍ഡ് നടത്തിയ തെരച്ചിലിലാണ് അഞ്ച് പേരും പിടിയിലായത്. ഇവര്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവെന്നാണ് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വകീരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.

click me!