വിരമിച്ചാല്‍ ദുബൈയില്‍ താമസിക്കാം; അഞ്ചു വര്‍ഷത്തെ റിട്ടയര്‍മെന്റ് വിസ പ്രഖ്യാപിച്ചു

By Web TeamFirst Published Sep 3, 2020, 3:51 PM IST
Highlights

അപേക്ഷകര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നോ പെന്‍ഷനായോ പ്രതിമാസം 20,000 ദിര്‍ഹം വരുമാനമോ 10 ലക്ഷം ദിര്‍ഹം സമ്പാദ്യമോ ഉണ്ടാവണമെന്നാണ് നിബന്ധന. അല്ലെങ്കില്‍ ദുബായില്‍ 20 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തം പേരിലുണ്ടാവണം. ഇവര്‍ക്ക് നിര്‍ബന്ധമായും ആരോഗ്യ ഇന്‍ഷുറന്‍സും വേണം.

ദുബൈ: അമ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞവര്‍ക്ക് റിട്ടയര്‍മെന്റ് വിസ പ്രഖ്യാപിച്ച് ദുബൈ. 'റിട്ടയര്‍മെന്റ് ഇന്‍ ദുബൈ' എന്ന പേരിലാണ് അഞ്ച് വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് വിസയ്ക്കായി അപേക്ഷ നല്‍കാം.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശ പ്രകാരം ദുബായ് ടൂറിസം വകുപ്പും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സും ചേര്‍ന്നാണ് പുതിയ വിസാ പദ്ധതി ആരംഭിക്കുന്നത്. http://www.retireindubai.com എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നോ പെന്‍ഷനായോ പ്രതിമാസം 20,000 ദിര്‍ഹം വരുമാനമോ 10 ലക്ഷം ദിര്‍ഹം സമ്പാദ്യമോ ഉണ്ടാവണമെന്നാണ് നിബന്ധന. അല്ലെങ്കില്‍ ദുബായില്‍ 20 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തം പേരിലുണ്ടാവണം. ഇവര്‍ക്ക് നിര്‍ബന്ധമായും ആരോഗ്യ ഇന്‍ഷുറന്‍സും വേണം.

അപേക്ഷ അയയ്ക്കുന്നതിന് മുമ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണം. വിസ അപേക്ഷ നിരസിച്ചാല്‍ 30 ദിവസത്തിനകം ഇന്‍ഷുറന്‍സിനായി മുടക്കിയ തുക തിരികെ നല്‍കും. വിസ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഓണ്‍ലൈനായി തന്നെ പുതുക്കാം. 
 

click me!