Latest Videos

സൗദിയിലേക്ക് വരുന്നവർ ആരോഗ്യ മന്ത്രാലയത്തിന്റെ ഏഴ് നിബന്ധനകൾ പാലിക്കണം: സൗദി എയർലൈൻസ്

By Web TeamFirst Published Sep 3, 2020, 12:02 AM IST
Highlights

25 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ പാലിക്കേണ്ട നിബന്ധനകളാണ് സൗദി എയർലൈൻസിന്റെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നത്. എന്നാലിതിൽ ഇന്ത്യയില്ല.

റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർ ആരോഗ്യമന്ത്രാലയത്തിന്റെ ഏഴ് നിബന്ധനകൾ പാലിച്ചിരിക്കണമെന്ന് ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ്. 25 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കുള്ള നിബന്ധനകളാണ് പ്രഖ്യാപിച്ചത്. എന്നാലിതിൽ ഇന്ത്യയില്ല.

സൗദി എയർലൈൻസിന്റെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന നിബന്ധനകൾ ഇവയാണ്

സൗദിയിലേക്ക് വരുന്നവർ സൗദി എയർലൈൻസിന്റെ വെബ്‌സൈറ്റിൽ നിന്നുള്ള അപേക്ഷ പൂരിപ്പിച്ചു വിമാനത്താവളത്തിൽ നൽകണം. സൗദിയിലെത്തിയാൽ ആരോഗ്യ പ്രവർത്തകർ മൂന്നു ദിവസവും അല്ലാത്തവർ ഏഴു ദിവസവും ഹോം ക്വാറന്റൈനിൽ കഴിയണം. ക്വാറന്റൈൻ പൂർത്തിയായാൽ പിസിആർ ടെസ്റ്റിന് വിധേയമാകണം. ആരോഗ്യമന്ത്രാലയത്തിന്റെ തഥമൻ, തവക്കൽനാ എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്‌ത്‌ രജിസ്റ്റർ ചെയ്യണം. സൗദിയിലെത്തി എട്ടു മണിക്കൂറിനുള്ളിൽ തഥമൻ ആപ്പിലൂടെ താമസിക്കുന്ന വീടിന്റെ ലൊക്കേഷൻ രേഖപ്പെടുത്തണം. കൊവിഡ് ലക്ഷണങ്ങൾ കണ്ടാൽ 937 എന്ന നമ്പറിൽ ബന്ധപ്പെടണം.

ശ്വാസതടസ്സം മൂലം പ്രവാസി മലയാളി മരിച്ചു 

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ഒഴിവാക്കി

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് രാത്രികാലങ്ങളിലും ജോലി ചെയ്യാന്‍ അനുമതി

click me!