വിമാനത്തിന്റെ ടയര്‍ പൊട്ടി; മസ്കത്ത് വിമാനത്താവളം അടച്ചിട്ടു, സര്‍വീസുകള്‍ മുടങ്ങി

By Web TeamFirst Published Apr 26, 2019, 1:56 PM IST
Highlights

പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെയാണ് റണ്‍വേയില്‍ വെച്ച് ഖിഷം എയര്‍ വിമാനത്തിന്റെ ഒന്നിലധികം ടയറുകള്‍ പൊട്ടിയത്. തുടര്‍ന്ന് റണ്‍വേ അടച്ചിട്ടു. വിമാനം മാറ്റിയതിന് ശേഷമാണ് പിന്നീട് സര്‍വീസുകള്‍ പുനരാരംഭിക്കാനായത്. 

മസ്കത്ത്: റണ്‍വേയിലുണ്ടായ അപകടത്തെ തുടര്‍ന്ന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച 12ഓളം സര്‍വീസുകള്‍ മുടങ്ങി. വിമാനത്താവളം താല്‍കാലികമായി അടച്ചിടുകയും ചെയ്തു.

പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെയാണ് റണ്‍വേയില്‍ വെച്ച് ഖിഷം എയര്‍ വിമാനത്തിന്റെ ഒന്നിലധികം ടയറുകള്‍ പൊട്ടിയത്. തുടര്‍ന്ന് റണ്‍വേ അടച്ചിട്ടു. വിമാനം മാറ്റിയതിന് ശേഷമാണ് പിന്നീട് സര്‍വീസുകള്‍ പുനരാരംഭിക്കാനായത്.  പിന്നീട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലായതായി അധികൃതര്‍ അറിയിച്ചു.

വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തുവെന്നും ഇത്തരം അപകടങ്ങള്‍ക്ക് ശേഷം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ചശേഷം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. 12 സര്‍വീസുകളെ മാത്രമാണ് ബാധിച്ചതെന്നും അറിയിച്ചിട്ടുണ്ട്.

click me!