വന്ദേ ഭാരത് അടുത്ത ഘട്ടത്തില്‍ ഒമാനില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു

Published : Aug 23, 2020, 09:51 PM IST
വന്ദേ ഭാരത് അടുത്ത ഘട്ടത്തില്‍ ഒമാനില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു

Synopsis

ഏഴ് സര്‍വ്വീസുകളാണ് കേരളത്തിലേക്ക് നിശ്ചയിച്ചിട്ടുള്ളത്. സെപ്തംബര്‍ മൂന്നിന് കണ്ണൂരിലേക്കാണ് ഈ ഘട്ടത്തിലെ ആദ്യ സര്‍വ്വീസ്.

മസ്‌കറ്റ്: വന്ദേ ഭാരത് ദൗത്യത്തില്‍ ഒമാനില്‍ നിന്നുള്ള  ആറാം ഘട്ട വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ ഒന്നു മുതല്‍ 15 വരെ നീളുന്ന ഘട്ടത്തില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കായി 21 സര്‍വ്വീസുകളാണുള്ളത്.

ഏഴ് സര്‍വ്വീസുകളാണ് കേരളത്തിലേക്ക് നിശ്ചയിച്ചിട്ടുള്ളത്. സെപ്തംബര്‍ മൂന്നിന് കണ്ണൂരിലേക്കാണ് ഈ ഘട്ടത്തിലെ ആദ്യ സര്‍വ്വീസ്. അഞ്ചിന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ആറിന് കോഴിക്കോടേക്കും വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 10ന് കണ്ണൂരിലേക്കും 11ന് തിരുവനന്തപുരത്തേക്കും 13ന് കൊച്ചിയിലേക്കും സര്‍വ്വീസുകള്‍ ഉണ്ടാകും. എല്ലാ സര്‍വ്വീസുകളും മസ്‌കറ്റില്‍ നിന്നാണ്. 

ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ നിര്‍ബന്ധമായും 'എയര്‍ സുവിധ'യില്‍ റിപ്പോര്‍ട്ട് ചെയ്യണം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം