
റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) യാമ്പുവിലേക്ക് (Yanbu) ഫെബ്രുവരി 24 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഫ്‌ലൈ ദുബൈ (Fly Dubai). എഫ്ഇസെഡ് 8970 വിമാനം ചൊവ്വ, ഞായര്‍, വ്യാഴം എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാകുക. 2008ലാണ് ദുബൈ സര്‍ക്കാര്‍ ഫ്‌ലൈ ദുബൈ എയര്‍ലൈന്‍സ് ആരംഭിച്ചത്.
പ്രവാസികള്‍ ശ്രദ്ധിക്കുക; ബന്ധമില്ലാത്തവരുടെ പേരില്‍ പണം അയക്കുന്നതിനെതിരെ മുന്നറിയിപ്പ്
റിയാദ്: കൊവിഡ് സാഹചര്യത്തിൽ താൽക്കാലികമായി സർവീസ് നിർത്തിവെച്ചിരുന്ന എയർ ഇന്ത്യയുടെ ജിദ്ദ - കോഴിക്കോട് (Jeddah - Kozhikode flights) സർവീസുകൾ ഈ മാസം 21 മുതൽ പുനഃരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഈ സെക്ടറില്‍ സർവീസ് നടത്തുക. ഈ മാസം 21-ന് കോഴിക്കോട്ട് നിന്ന് ജിദ്ദയിലേക്കാണ് ആദ്യ സർവീസ്.
രാവിലെ 8.40ന് കോഴിക്കോട് നിന്നും പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.45ന് ജിദ്ദയിലെത്തും. അന്നേ ദിവസം ഉച്ചക്ക് 1.45ന് ജിദ്ദയിൽ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 9.55ന് കോഴിക്കോട്ടെത്തും. 165 യാത്രക്കാരെ ഉൾക്കൊള്ളുന്ന ചെറിയ വിമാനമായിരിക്കും സർവീസിനായി ഉപയോഗിക്കുക. എക്കണോമി ക്ലാസ് ടിക്കറ്റുകൾ മാത്രമാണുള്ളത്.
ജിദ്ദ - കോഴിക്കോട് റൂട്ടിൽ വളരെ കുറഞ്ഞ നിരക്കാണ് ടിക്കറ്റുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 20, 30, 40 കിലോഗ്രാം ലഗേജുകൾക്ക് യഥാക്രമം 496 റിയാൽ, 546 റിയാൽ, 646 റിയാൽ എന്നിങ്ങനെയാണ് ജിദ്ദ - കോഴിക്കോട് വൺവേ ടിക്കറ്റ് നിരക്കുകൾ. എന്നാൽ കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള ടിക്കറ്റ് നിരക്ക് 1,400 റിയാൽ മുതലാണ് ആരംഭിക്കുന്നത്.
ദില്ലി: ദുബൈയില്‍ നിന്ന് ദില്ലി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന് തോക്ക് കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം തുടരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്‍ട്ര വിമാനത്താവളത്തിലാണ് തോക്കുമായി ഒരു യാത്രക്കാരന്‍ പിടിയിലായതെന്ന് ദില്ലി കസ്റ്റംസ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‍തു.
ഫ്ലൈ ദുബൈ FZ 451 വിമാനത്തിലാണ് ഇയാള്‍ ദില്ലിയിലെത്തിയത്. കസ്റ്റംസ് പരിശോധനയില്‍ റിവോള്‍വര്‍ കണ്ടെടുക്കുകയായിരുന്നു. വെടിയുണ്ടകള്‍ നിറയ്‍ക്കുന്ന രണ്ട് ഒഴിഞ്ഞ കെയ്‍സുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്‍തതായി കസ്റ്റംസിന്റെ ട്വീറ്റില്‍ പറയുന്നു. പിടിച്ചെടുത്ത തോക്കിന്റെ ചിത്രവും കസ്റ്റംസ് അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. കസ്റ്റംസിന്റെ ട്വീറ്റ് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സംഭവത്തെ തങ്ങള്‍ ഗൗരവമായാണ് എടുക്കുന്നതെന്നും ഫ്ലൈ ദുബൈ അധികൃതര്‍ അറിയിച്ചതായി യുഎഇയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്ലൈ ദുബൈയും വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam