എയര്‍ഇന്ത്യ സൗജന്യ ലഗേജ് അനുമതി കൂട്ടി

Published : Feb 20, 2019, 04:03 PM IST
എയര്‍ഇന്ത്യ സൗജന്യ ലഗേജ് അനുമതി കൂട്ടി

Synopsis

ഇക്കണോമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും വരെ ലഗേജ് കൊണ്ടുപോകാം. മാര്‍ച്ച് 23വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 

ദുബായ്: തെരഞ്ഞെടുക്കപ്പെട്ട സെക്ടറുകളില്‍ എയര്‍ ഇന്ത്യ സൗജന്യ ബാഗേജ് അനുമതി കൂട്ടി. ദുബായില്‍ നിന്ന് കോഴിക്കോട്, കൊച്ചി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കും ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്കുമാണ് സൗജന്യ ലഗേജ് പരിധി കൂട്ടിയത്. ഈ സര്‍വീസുകളില്‍ ഇക്കണോമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും വരെ ലഗേജ് കൊണ്ടുപോകാം. മാര്‍ച്ച് 23വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം. +971 6 5970444, 4 2079400

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി
റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി