വ്യോമപാത തുറന്നു, യാത്രക്കാർക്ക് അറിയിപ്പ്; ഇറാനിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ഫ്ലൈ ദുബൈ

Published : Jul 05, 2025, 08:19 AM ISTUpdated : Jul 05, 2025, 08:23 AM IST
flights

Synopsis

ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് പുനരാരംഭിച്ചത്. 

ദുബൈ: ദുബൈയില്‍ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ സര്‍വീസുകള്‍ പുനരാരംഭിച്ചു. വെള്ളിയാഴ്ച മുതലാണ് സര്‍വീസുകള്‍ വീണ്ടും തുടങ്ങിയത്. മേഖലയിലെ വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ നീക്കിയതോടെയാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്.

ബന്ദര്‍ അബ്ബാസ്, മാഷാദ്, ടെഹ്റാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഫ്ലൈ ദുബൈ വക്താവ് അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ഷെഡ്യൂളുകള്‍ ഇതിന് അനുസരിച്ച് ആവശ്യമെങ്കില്‍ പുതുക്കുമെന്നും വക്താവ് അറിയിച്ചു. വിമാന യാത്രക്കാര്‍ അവരെ ബന്ധപ്പെടാനുള്ള കോൺടാക്ട് വിവരങ്ങള്‍ അപ്ഡേറ്റഡ് ആണെന്ന് ഉറപ്പാക്കണമെന്നും യാത്രക്ക് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയര്‍ലൈന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. ഇ​റാ​ൻ വ്യോ​മ​പാ​ത തു​റ​ന്ന​താ​യി വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജൂ​ൺ 13ന്​ ​ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ്​ വ്യോമപാത അ​ട​ച്ച​ത്. ഷാര്‍ജ ആസ്ഥാനമാക്കിയുള്ള എയര്‍ അറേബ്യയുടെ ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള ഇറാന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിലറുകൾക്കും ടോവിങ് വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്, വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി
കടൽ മാർഗ്ഗം മയക്കുമരുന്ന് കടത്ത്, അഞ്ച് വിദേശികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി