
അബുദാബി: ചൂടുള്ള കാലാവസ്ഥയില്‍ പറക്കും ടാക്സികളുടെ ക്യാബിനിലും വിമാനത്തിലും താപനിലയുടെ ആഘാതം എത്രത്തോളമുണ്ടെന്ന് നിരീക്ഷിക്കാന്‍ വേനൽക്കാലത്ത് പരീക്ഷണ പറക്കൽ സംഘടിപ്പിക്കുമെന്ന് നിര്‍മ്മാതാക്കളായ ആര്‍ച്ചര്‍ ഏവിയേഷന്‍. വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായാണ് ഈ സുരക്ഷാ വിലയിരുത്തലെന്ന് ആര്‍ച്ചര്‍ ഏവിയേഷന്‍ സിഇഒ ആദം ഗോൾഡ്സ്റ്റെയ്ൻ പറഞ്ഞു.
പരീക്ഷണ പറക്കല്‍ നടത്തുന്നത് പരിമിതമായ യാത്രക്കാരുമായാണ്. ആർച്ചറിന്റെ ആദ്യ പൈലറ്റിനെ അബൂുദാബിയിൽ എത്തിക്കും. ആ വിമാനം ഉപയോഗിച്ചായിരിക്കും വേനൽക്കാലത്തെ പരീക്ഷണ പറക്കൽ. ഉയർന്ന താപനിലയിൽ വിമാനത്തിന്റെ പ്രവർത്തനം എത്രത്തോളം കാര്യക്ഷമമാണെന്ന് പരിശോധിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പകൽ സമയം താപനില 110 ഡിഗ്രിക്ക് മുകളിൽ എത്താൻ സാധ്യതയുണ്ട്. ഈ കാലാവസ്ഥയിലും പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് മിഡ്നൈറ്റ് എയർക്രഫ്റ്റുകൾ രൂപകൽപന ചെയ്തിട്ടുള്ളത്. സുഖകരമായ കാബിൻ താപനില നിലനിർത്തുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള ഹണിവെൽ കാലാവസ്ഥ നിയന്ത്രണ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ഈ വർഷം ആർച്ചർ 10 മിഡ്നൈറ്റ് എയർക്രാഫ്റ്റുകൾ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവയിൽ മൂന്നെണ്ണം പരീക്ഷണ പറക്കൽ നടത്താനുള്ള സജ്ജീകരണങ്ങളോടുകൂടിയതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇയിൽ പറക്കും ടാക്സികൾ ആരംഭിക്കുന്ന ആദ്യ കമ്പനിയാണ് ആർച്ചർ. ഇതിന്റെ മിഡ്നൈറ്റ് എയർ ക്രാഫ്റ്റുകളിൽ പൈലറ്റിനെ കൂടാതെ നാല് പേർക്ക് കൂടി യാത്ര ചെയ്യാം. വിമാനങ്ങൾ സർവീസ് നടത്തുന്നതിലെ ഏറ്റവും കുറഞ്ഞ ഇടവേളകളിൽ സർവീസ് നടത്താൻ പാകത്തിനാണ് എയർ ടാക്സികൾ രൂപകൽപന ചെയ്തിരിക്കുന്നത്. കാറിൽ ഒന്നര മണിക്കൂർ വേണ്ടി വരുന്ന യാത്രകൾക്ക് പറക്കും ടാക്സിയിൽ വെറും 10 മുതൽ 30 മിനിട്ട് വരെ മാത്രം മതിയാകും.
Read Also - എയർപോർട്ടിൽ എമിഗ്രേഷനും പൂർത്തിയാക്കി ഭാര്യക്കൊപ്പം കാത്തിരിക്കുമ്പോൾ അസ്വസ്ഥത, പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു
രാജ്യത്തെ എമിറേറ്റുകൾക്കുള്ളിലും എമിറേറ്റുകൾക്കിടയിലും എളുപ്പത്തിൽ സഞ്ചരിക്കുന്നതിനായാണ് പറക്കും ടാക്സികളുടെ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ദുബൈയ്ക്കും അബുദാബിക്കും ഇടയിൽ യാത്ര ചെയ്യാനായി പറക്കും ടാക്സിയിൽ 800 മുതൽ 1500 ദിർഹം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ദുബൈയ്ക്കുള്ളിൽ മാത്രം യാത്ര ചെയ്യാനായി 350 ദിർഹമാണ് പ്രതീക്ഷിക്കുന്ന ചെലവ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ