യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ്; മുന്നറിയിപ്പുമായി അധികൃതര്‍

By Web TeamFirst Published Oct 18, 2021, 9:09 AM IST
Highlights

തിങ്കളാഴ്‍ച രാവിലെ രൂപപ്പെട്ട മൂടല്‍മഞ്ഞ് കാരണം വിവിധ പ്രദേശങ്ങളില്‍ ദൂരക്കാഴ്‍ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

അബുദാബി: യുഎഇയുടെ (UAE) വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്‍ച രാവിലെ കനത്ത മൂടല്‍ മഞ്ഞ് (fog formation). ഉഷ്ണകാലം അവസാനിച്ചതിന് പിന്നാലെ രാജ്യത്തെ താപനിലയും കുറഞ്ഞുവരികയാണ്,

തിങ്കളാഴ്‍ച രാവിലെ രൂപപ്പെട്ട മൂടല്‍മഞ്ഞ് കാരണം വിവിധ പ്രദേശങ്ങളില്‍ ദൂരക്കാഴ്‍ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അല്‍ ദഫ്‍റ, അബുദാബി എന്നിവിടങ്ങളിലാണ് കനത്ത മൂടല്‍മഞ്ഞുള്ളത്. എന്നാല്‍ തീരപ്രദേശങ്ങളിലും രാജ്യത്തിന്റെ ചില ഉള്‍പ്രദേശങ്ങളിലും ദൂരക്കാഴ്‍ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
 

pic.twitter.com/CC1qjd6AWA

— المركز الوطني للأرصاد (@NCMS_media)
click me!