ആരോഗ്യസുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല; വ്യാപാര സ്ഥാപനം അടച്ചുപൂട്ടി അധികൃതര്‍

Published : Sep 13, 2022, 12:52 PM ISTUpdated : Sep 13, 2022, 02:10 PM IST
ആരോഗ്യസുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല; വ്യാപാര സ്ഥാപനം അടച്ചുപൂട്ടി അധികൃതര്‍

Synopsis

ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ വില്‍പ്പന നടത്തിയതിനാണ് അല്‍ വക്രയിലെ ഫുഡ്സ്റ്റഫ് ട്രേഡിങ് സ്ഥാപനം പൂട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു.

ദോഹ: ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത വ്യാപാര സ്ഥാപനം അടച്ചു പൂട്ടി ഖത്തര്‍ അധികൃതര്‍. അല്‍ വക്രയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍സിപ്പാലിറ്റി മന്ത്രാലയം അടച്ചുപൂട്ടിയത്. 

ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ വില്‍പ്പന നടത്തിയതിനാണ് അല്‍ വക്രയിലെ ഫുഡ്സ്റ്റഫ് ട്രേഡിങ് സ്ഥാപനം പൂട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. സെപ്തംബര്‍ ആറു മുതല്‍ 60 ദിവസത്തേക്കാണ് കട അടച്ചിടുക. 1990ലെ എട്ടാം നമ്പര്‍ നിയമം വ്യാപാര സ്ഥാപനം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

പണം വാങ്ങി മെ‍ഡിക്കല്‍ രേഖകള്‍ വിറ്റു; ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്യുന്ന പ്രവാസി അറസ്റ്റില്‍

മരുന്നുകളുടെ ഹോം ഡെലിവറി ചാര്‍ജ് കുറച്ച് ഖത്തര്‍

ദോഹ: ഖത്തറില്‍ മരുന്നുകളുടെ ഹോം ഡെലിവറി ചാര്‍ജ് കുറച്ചു. 30 റിയാലില്‍ നിന്ന് 20 റിയാലായാണ് ചാര്‍ജ് കുറച്ചത്.ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, ഖത്തര്‍ ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഖത്തര്‍ പോസ്റ്റാണ് നിരക്ക് കുറച്ച വിവരം പ്രഖ്യാപിച്ചത്.

മരുന്നുകള്‍ക്ക് പുറമെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെയും ഹോം ഡെലിവറി ചാര്‍ജ് കുറച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിക്കാലത്ത് 2020 ഏപ്രിലിലാണ് മരുന്നുകളും മറ്റ് അനുബന്ധ സാധനങ്ങളും പോസ്റ്റിലൂടെ രോഗികളുടെ വീടുകളില്‍ എത്തിക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ രോഗികളില്‍ നിന്നുള്ള പ്രതികരണം കണക്കിലെടുത്ത് ഈ സേവനം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 

മലയാളി ബാലികയുടെ മരണം; കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ച് ഖത്തര്‍ മന്ത്രി

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നിന്ന് നാല് ലക്ഷവും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനില്‍ നിന്ന് രണ്ട് ലക്ഷവും മരുന്നുകള്‍ രോഗികള്‍ക്ക് വീടുകളില്‍ എത്തിച്ചുവെന്ന് ഖത്തര്‍ പോസ്റ്റ് അറിയിച്ചു. ഇപ്പോള്‍ പ്രഖ്യാപിച്ച കുറഞ്ഞ നിരക്ക് ഈ വര്‍ഷം അവസാനം വരെ പ്രാബല്യത്തിലുണ്ടാകും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ