14 വര്‍ഷമായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി സുഹൃത്തുക്കളെത്തേടി ഒടുവില്‍ സമ്മാനമെത്തി

By Afsal EFirst Published May 30, 2022, 6:07 PM IST
Highlights

ബിഗ് ടിക്കറ്റിലെ  സമ്മാനം പ്രതീക്ഷിച്ച് കഴിഞ്ഞ 14 വര്‍ഷമായി ഒത്‍മാനും അടുത്ത സുഹൃത്തുക്കളും ഭാഗ്യം പരീക്ഷിക്കുകയാണ്. ഒടുവില്‍ അവരെത്തേടി സമ്മാനമെത്തിയപ്പോള്‍ ടിക്കറ്റെടുക്കാന്‍ പണം നല്‍കിയ എല്ലാവരും തുല്യമായി ഈ വലിയ തുക  പങ്കുവെയ്‍ക്കാനൊരുങ്ങുകയാണ്.

ദുബൈ: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ ഇതാദ്യമായി ജോര്‍ദാന്‍ പൗരന് സമ്മാനം. സുഹൃത്തുക്കളോടൊപ്പം ടിക്കറ്റെടുത്ത ഇബ്രാഹിം ആബെദ് ലുത്ഫി ഒത്‍മാനാണ് ഇക്കഴിഞ്ഞ പ്രതിവാര നറുക്കെടുപ്പില്‍ 5,00,000 ദിര്‍ഹം (ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്.

ബിഗ് ടിക്കറ്റിലെ  സമ്മാനം പ്രതീക്ഷിച്ച് കഴിഞ്ഞ 14 വര്‍ഷമായി ഒത്‍മാനും അടുത്ത സുഹൃത്തുക്കളും ഭാഗ്യം പരീക്ഷിക്കുകയാണ്. ഒടുവില്‍ അവരെത്തേടി സമ്മാനമെത്തിയപ്പോള്‍ ടിക്കറ്റെടുക്കാന്‍ പണം നല്‍കിയ എല്ലാവരും തുല്യമായി ഈ വലിയ തുക  പങ്കുവെയ്‍ക്കാനൊരുങ്ങുകയാണ്.

ഈയാഴ്‍ചയിലെ പ്രതിവാര നറുക്കെടുപ്പില്‍ ക്യാഷ് പ്രൈസിന് അര്‍ഹനാവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഒത്‍മാന്‍ പറഞ്ഞു. 'കഴിഞ്ഞ 14 വര്‍ഷമായി ഞാനും എന്റെ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ബിഗ് ടിക്കറ്റെടുക്കുകയാണ്. ഈയാഴ്‍ച സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ എത്തിയപ്പോള്‍, അവസാനം നമ്മളെയും വിജയം തേടിയെത്തിയെന്ന സന്തോഷ വാര്‍ത്ത വലിയ ആവേശത്തോടെയാണ് ശ്രവിച്ചത്. 

ഒത്‍മാനെപ്പോലെ മേയ് മാസത്തില്‍ ബിഗ് ടിക്കറ്റെടുത്ത എല്ലാവരും ആഴ്ച തോറും 5,00,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലും പങ്കാളികളാക്കപ്പെടും. മേയ് 31 വരെ ബിഗ് ടിക്കറ്റ് വാങ്ങുന്നവരെ ഉള്‍പ്പെടുത്തി നടക്കാനിരിക്കുന്ന ഈ മാസത്തെ ഏറ്റവും അവസാനത്തെ പ്രതിവാര നറുക്കെടുപ്പ് ജൂണ്‍ ഒന്നിന് നടക്കും. 

ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളും വെബ്‍സൈറ്റും സന്ദര്‍ക്കാം.

ഓഫര്‍ കാലയളവില്‍ വാങ്ങുന്ന എല്ലാ ബിഗ് ടിക്കറ്റുകളും ടിക്കറ്റ് വാങ്ങുന്ന തീയ്യതിക്ക് തൊട്ടടുത്ത പ്രതിവാര നറുക്കെടുപ്പില്‍ മാത്രയിരിക്കും ഉള്‍പ്പെടുക. എല്ലാ പ്രതിവാര നറുക്കെടുപ്പിലും ഈ ടിക്കറ്റുകള്‍ ഉള്‍പ്പെടുത്തില്ല.

click me!