
റിയാദ്: മലയാളി സൗദി അറേബ്യയിൽ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് എരുവാട്ടി സ്വദേശി സിദ്ദീഖ് പറോൽ (63) ആണ് റിയാദിന് സമീപം അൽഖുവയ്യയിൽ നിര്യാതനായത്. ഭാര്യ: ഒ.കെ സൈനബ. മക്കൾ: നജ്മുദ്ദീൻ, സൈഫുദ്ദീൻ, ആയിഷ, അസ്‍മ, ഫാത്തിമത്തുൽ അമാന.
മരുമക്കൾ: റൗഫ് നെല്ലിപ്പാറ, റഷീദ് അടക്കത്തോട്, ജിൻഷാദ് കോഴിക്കോട്. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഫാത്തിമ, സഫിയ, ആമിന, അസ്മ. സൗദി അറേബ്യയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഇർഷാദ് കായക്കൂൽ, അൽ ഖുവയ്യ കെ.എം.സി.സി പ്രവർത്തകരായ നൗഷാദ് കൂട്ടിലങ്ങാടി, ഫിർദൗസ് എന്നിവർ രംഗത്തുണ്ട്.
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. പിക്കപ്പ് വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മലയാളിയും തമിഴ്‌നാട്, ബംഗ്ലാദേശ് സ്വദേശികളായ രണ്ടുപേരുമാണ് മരിച്ചത്.
കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തന്‍വീട്ടില്‍ പടിറ്റതില്‍ ഇസ്മായില്‍ കുഞ്ഞിന്റെ മകന്‍ മുഹമ്മദ് റാഷിദ് (32) ആണ് മരിച്ച മലയാളി. അല്‍ ഹസയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ഹര്‍ദില്‍ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു അപകടം ഉണ്ടായത്. പിക്കപ്പ് വാന്‍ മണല്‍ കൂനയില്‍ കയറി മറിയുകയായിരുന്നു.
അപകടത്തില്‍ വാഹനം തലകീഴായി മറിഞ്ഞു. തലകീഴായി മറിഞ്ഞ വാഹനത്തിന്റെ അടിയില്‍പ്പെട്ടാണ് മൂന്നു പേരും മരിച്ചത്. അപകടം നടന്ന ഉടന്‍ അതുവഴി എത്തിയ സ്വദേശി പൗരന്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അപകട വിവരം പുറംലോകം അറിഞ്ഞത്.
അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട് കൂറ്റനാട് ആലൂര്‍ കാശമുക്ക് തടത്തില്‍ പറമ്പില്‍ വീട്ടില്‍ ടി പി റമീസ് (32) ആണ് മരിച്ചത്.
വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎഇയിലെ അഷ്റഫ് അല്‍ ഹസന്‍ റെഡിമെയ്ഡ് ഗാര്‍മെന്‍റ് കമ്പനിയുടെ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. മൃതദേഹം ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
റിയാദ്: സൗദി അറേബ്യയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കണ്ണോട്ട് കാവ് വടക്കേപ്പാട്ട് വീട്ടില്‍ സുനില്‍ കുമാറിനെ (50) ആണ് ദമ്മാമിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറു വര്‍ഷമായി ദമ്മാമില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സുമ. മക്കള്‍: നിയ സുനില്‍, നിതാ സുനില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ