
ദുബായ്: യുഎഇയിൽ ഇന്ന് നേരിയ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ, രാജ്യത്തിന്‍റെ വടക്കു കിഴക്കൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ചിലയിടങ്ങളിൽ രാവിലെ 9.30 വരെ മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ഇത് ദൃശ്യപരത കുറയാൻ കാരണമാകും. ഇന്ന് പുലർച്ചെ അജ്മാൻ, ഉമ്മുൽ ഖുവൈൻ ഏരിയകളിൽ നേരിയ അളവിൽ മഴ ലഭിച്ചിരുന്നു.
read more: പ്രവാസി മലയാളി വിദ്യാർത്ഥി കുവൈത്തിൽ മരിച്ചു
തീരദേശ മേഖലകളിൽ ഏറ്റവും കൂടിയ താപനില 21 മുതൽ 23 വരെ ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 16 മുതൽ 19 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തുമെന്നും വടക്കൻ മേഖലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ വീശുന്ന പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അലർജി പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ