
റിയാദ്: സൗദിയിൽ വനിതകള്‍ വാഹനമോടിച്ചു തുടങ്ങിയതോടെ വിദേശികളായ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. ഈ വർഷത്തെ ആദ്യ കണക്കു പ്രകാരം പതിമൂന്ന് ലക്ഷം ഹൗസ് ഡ്രൈവര്‍മാരാണ് രാജ്യത്തുള്ളത്.
2017 അവസാനത്തെ കണക്കു പ്രകാരം 14 ലക്ഷമായിരുന്നു വിദേശികളായ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം. സ്വദേശി വനിതകൾ വാഹനമോടിച്ചു തുടങ്ങിയതോടെ വിദേശികളായ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ഹൗസ് ഡ്രൈവര്‍മാരില്‍ 65 ശതമാനം പേരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അതേസമയം വനിതകളായ 165 പേരും ഹൗസ് ഡ്രൈവർമാരായി ജോലി ചെയ്യുന്നുണ്ട്.
വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് കൂടുതൽ സൗകര്യങ്ങളാണ് ഏർപ്പെടുത്തുന്നത്. രാജ്യത്തിൻറെ വിവിധ പ്രവിശ്യകളിൽ കൂടുതൽ വനിതാ ഡ്രൈവിംഗ് സ്കൂളുകൾ വൈകാതെ തുടങ്ങുമെന്നു ട്രാഫിക് ഡയറക്ടറേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2020 ഓടെ രാജ്യത്ത് 30 ലക്ഷം വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കുമെന്നാണ് വിലയിരുത്തല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam