സൗദിയില്‍ യുവതിയുടെ സ്വകാര്യ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട യുവാവിന് ശിക്ഷ വിധിച്ചു

By Web TeamFirst Published Dec 9, 2020, 10:41 PM IST
Highlights

സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ നിരീക്ഷിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്‍തു. ഇയാളുടെ മൊബൈല്‍ ഫോണുകളില്‍ യുവതിയുടെ സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നു. 

റിയാദ്: യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ബ്ലാക് മെയില്‍ ചെയ്യുകയും ചെയ്‍ത സംഭവത്തില്‍ വിദേശിക്ക് ഒന്നര വര്‍ഷം തടവ്. മക്ക ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന പരാതിയുമായി യുവതിയാണ് സുരക്ഷാ വകുപ്പുകളെ സമീപിച്ചത്. 

സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ നിരീക്ഷിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്‍തു. ഇയാളുടെ മൊബൈല്‍ ഫോണുകളില്‍ യുവതിയുടെ സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നു. യുവതിയുടെ വിവരങ്ങള്‍ വെച്ച് വ്യാജ പ്രൊഫൈലുകളുണ്ടാക്കി ഇയാള്‍ മറ്റുള്ളവരോട് ചാറ്റ് ചെയ്യുകയും ചെയ്‍തു. സ്വദേശി യുവാവെന്ന് നടിച്ച് മറ്റ് യുവതികളുമായും ഇയാള്‍ ചാറ്റ് ചെയ്‍തിരുന്നു.

പരാതിക്കാരിയായ യുവതിയുമായി ഒരു മാസത്തോളം സാമൂഹിക മാധ്യമങ്ങളിലൂടെ അടുപ്പമുണ്ടാക്കിയിരുന്നു. ഈ സമയത്താണ് ഫോട്ടോകള്‍ സ്വന്തമാക്കിയത്. പിന്നീട് ബന്ധം തകര്‍ന്നു. ഫോട്ടോകള്‍ ദുരുപയോഗം ചെയ്‍തിട്ടില്ലെന്നും യുവതിയുടെ പേരില്‍ മറ്റ് അക്കൌണ്ടുകളൊന്നും തുടങ്ങിയിട്ടില്ലെന്നും ഇയാള്‍ വാദിച്ചു. എന്നാല്‍ തെളിവുകള്‍ പരിശോധിച്ച കോടതി യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു.

click me!