ഒമാനിലെ വിദേശികളുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Dec 7, 2019, 12:27 AM IST
Highlights

ഇന്ത്യക്കാരായ പ്രവാസികളുടെ എണ്ണത്തിലും ഗണ്യമായ കുറവുകൾ ആണ് രേഖപ്പെടുത്തുന്നത്. 6 ,38,059 ഇന്ത്യക്കാർ മാത്രമാണ് ഇപ്പോൾ രാജ്യത്ത് ഉള്ളത്.

മസ്കറ്റ്: ഒമാനിലെ വിദേശികളുടെ എണ്ണം കുറയുന്നുവെന്ന്  ദേശീയ സ്ഥിതി വിവര മന്ത്രാലയം. സ്വദേശിവൽക്കരണം നടപ്പിലാക്കൻ രാജ്യത്തു ഏര്‍പ്പെടുത്തിയിരിക്കുന്ന തൊഴിൽ വിസ നിയന്ത്രണങ്ങളാണ് കാരണമെന്നാണ് വിലയിരുത്തൽ. നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് രേഖപെടുത്തിയിട്ടുണ്ട്.

ദേശീയ സ്ഥിതിവിവര മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം ഡിസംബർ മൂന്നു വരെ 19 , 87 ,456 വിദേശികൾ ആണ് ഒമാനിൽ ഉള്ളത്.
2018 നവംബർ വരെയുള്ള കണക്കുകൾ അനുസരിച്ചു 19 ,96 ,190 വിദേശികൾ ആയിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. മുൻ വര്‍ഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ വിദേശികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുകൾ ആണ് എല്ലാ വർഷവും രേഖപ്പെടുത്തുന്നത്.  ഇതിന്‍റെ പ്രധാന കാരണം , സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി പത്തു വിഭാഗങ്ങളിലെ 87 തസ്തികയിലേക്കുള്ള വിസ നിരോധനം വിദേശികളുടെ തൊഴിൽ അവസരങ്ങൾക്കു സാധ്യതകൾ കുറച്ചു.

കൂടാതെ ഒരു തൊഴിൽ ഉടമയിൽ നിന്നും മറ്റൊരു കമ്പനിയിലേക്ക് തൊഴിൽ കരാർ മാറുന്നതിനു ഒമാനിൽ നിലനിൽക്കുന്ന നിയമം ധാരാളം വിദേശികൾക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങി പോകേണ്ടതായും വന്നു. ഇന്ത്യക്കാരായ പ്രവാസികളുടെ എണ്ണത്തിലും ഗണ്യമായ കുറവുകൾ ആണ് രേഖപ്പെടുത്തുന്നത്. 6 ,38,059 ഇന്ത്യക്കാർ മാത്രമാണ് ഇപ്പോൾ രാജ്യത്ത് ഉള്ളത്. 2019 നവംബര്‍ വരെ ഒമാനിലെ ആകെ ജനസംഖ്യ 46,74 ,253 ആണെന്ന് സ്ഥിതിവിവര മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 

click me!