ഗൾഫ് നാടുകളിൽ വ്രതാനുഷ്ഠാനം തുടങ്ങി; ഒമാനില്‍ പരിശുദ്ധ റംസാൻ വ്രതാരംഭം ഇന്നുമുതൽ

Published : May 07, 2019, 12:24 AM ISTUpdated : May 07, 2019, 08:42 AM IST
ഗൾഫ് നാടുകളിൽ വ്രതാനുഷ്ഠാനം തുടങ്ങി; ഒമാനില്‍ പരിശുദ്ധ റംസാൻ വ്രതാരംഭം ഇന്നുമുതൽ

Synopsis

പരിശുദ്ധ റംസാൻ മാസത്തിലെ ഏറ്റവും വിശിഷ്ടമായ സകാത് നൽകുന്നതിനും സ്വരൂപിക്കുന്നതിനുമുള്ള നടപടികൾ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിൽ നടക്കും.

മസ്കറ്റ്: ഒമാന്‍ ഒഴിച്ച് മറ്റ് ഗള്‍ഫ് നാടുകളില്‍ തിങ്കളാഴ്ച റംസാന്‍ വ്രതാനുഷ്ടാനങ്ങള്‍ക്ക് തുടക്കം. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായി, വിശ്വാസികളുടെ കൂടുതല്‍ പങ്കാളിത്തത്തോടെ കൂടി സര്‍ക്കാര്‍ തലത്തിലും സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തിലും പ്രാര്‍ത്ഥനാ സദസ്സുകളും മത പഠന ക്‌ളാസ്സുകളും ഖുര്‍ആന്‍ പാരായണ മത്സരങ്ങളും വിവിധ ഭാഗങ്ങളിൽ നടത്തും. പരിശുദ്ധ റംസാൻ മാസത്തിലെ ഏറ്റവും വിശിഷ്ടമായ സകാത് നൽകുന്നതിനും സ്വരൂപിക്കുന്നതിനുമുള്ള നടപടികൾ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിൽ നടക്കും. വിപണിയിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും ലഭ്യത ഉറപ്പാക്കാനും വില വർദ്ധനവ് തടയുവാനും രാജ്യത്തെ എല്ലാ കമ്പോളങ്ങളിലും സംവിധാങ്ങൾ ഏർപ്പാടാക്കി.

റംസാൻ മാസത്തിൽ ആവശ്യമാകുന്ന ഭക്ഷണത്തിന്‍റെയും മറ്റു അവശ്യ ഇനങ്ങളുടെയും ലഭ്യത വിപണിയിൽ ഉറപ്പാക്കുന്നതിനും സമിതി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇഫ്താർ സമയത്തിന് മുൻപായി ലക്ഷ്യസ്ഥാനത്തു എത്തി ചേരുവാൻ തിരക്ക് പിടിച്ചും അമിത വേഗതയിലും വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്നും റോഡിൽ പൂർണ ജാഗ്രത പാലിക്കണമെന്നും ഒമാൻ റോഡ് സുരക്ഷാ അസോസിയേഷൻ ആവശ്യപെട്ടിട്ടുണ്ട്.

കൂടതെ രാജ്യത്തിന്‍റെ പ്രധാന ഭാഗങ്ങളിൽ ഇതിനകം ഇഫ്താർ കൂടാരങ്ങളും ഉയർന്നു കഴിഞ്ഞു. റംസാൻ മാസത്തിലെ മുഴുവൻ ദിനവും ആയിരത്തി ഇരുന്നൂറു പേര്‍ക്ക് ഒരേ സമയം നോന്പു തുറക്കുവാനും നമസ്കരിക്കുവാനും കഴിയുന്ന ഒമാനിലെ തന്നെ ഏറ്റവും വലിയ ഇഫ്താർ കൂടാരം സൊഹാർ കെഎംസിസി യുടെ നേതൃത്വത്തിൽ ഈ വർഷവും തയ്യാറായിക്കഴിഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദേശീയ ദിനം; ഖത്തറിൽ സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു
അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി