Latest Videos

റമദാന്‍ പിറന്നു; സൗദിയിൽ പൊതുമാപ്പ്

By Web TeamFirst Published May 6, 2019, 12:37 AM IST
Highlights

വ്യവസ്ഥകൾ പൂർണമായ അവസാനത്തെ തടവുകാരെനെയും വിട്ടയക്കുന്നതുവരെ പ്രത്യേക കമ്മിറ്റിയുടെ പ്രവർത്തനം തുടരും. പൊതുമാപ്പിന് അർഹരായ വിദേശികളെ സ്വദേശത്തേക്കു തിരിച്ചയക്കും

റിയാദ്; റമദാനോട് അനുബന്ധിച്ചു തടവുകാർക്ക് രാജാവാണു പൊതുമാപ്പ് പ്രഖ്യാപിച്ചത്. കുടുംബാംഗങ്ങളോടൊപ്പം റമദാൻ ചിലവഴിക്കുന്നതിനു അവസരമൊരുക്കുന്നതിനാണ് സ്വദേശികളും വിദേശികളും അടക്കമുള്ള തടവുകാരെ പൊതുമാപ്പു നൽകി വിട്ടയക്കുന്നത്. നിശ്ചിത വ്യവസ്ഥകൾ പൂർണമായവരെയാകും റമദാനോട് അനുബന്ധിച്ചുള്ള പൊതുമാപ്പിൽ വിട്ടയക്കുക.

രാജ്യ സുരക്ഷക്ക് ഭീഷണിയായ കുറ്റകൃത്യങ്ങളിലും കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വലിയ കുറ്റകൃത്യങ്ങളിലും ശിക്ഷിക്കപ്പെട്ടവർക്കു പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. ജയിൽ വകുപ്പ്, പൊലീസ്, ഗവർണററേറ്റ്, പാസ്പോർട്ട് വിഭാഗം എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ പ്രത്യേക കമ്മിറ്റികളാണ് പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തുന്നത്.

വ്യവസ്ഥകൾ പൂർണമായ അവസാനത്തെ തടവുകാരെനെയും വിട്ടയക്കുന്നതുവരെ പ്രത്യേക കമ്മിറ്റിയുടെ പ്രവർത്തനം തുടരും. പൊതുമാപ്പിന് അർഹരായ വിദേശികളെ സ്വദേശത്തേക്കു തിരിച്ചയക്കും. നിരവധി തടവുകാർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്. പൊതുമാപ്പിന് അർഹരായ തടവുകാരുടെ ആദ്യ ബാച്ചിനെ വിവിധ പ്രവിശ്യകളിലെ ജയിലുകളിൽ നിന്ന് ഉടൻ വിട്ടയക്കും.

click me!