
റിയാദ്: മുൻ പ്രവാസിയും റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) ആദ്യകാല ജോയിൻറ് സെക്രട്ടറിയായിരുന്ന ആലപ്പുഴ മാരാരിക്കുളം സ്വദേശി കാണികാട്ട് വീട്ടിൽ കെ.ഡി. ബാബു (62) ഹൃദയസ്തംഭനത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. റിയാദിലെ സുവൈദിയിൽ സ്വന്തമായി എ.സി വർക്ക് ഷോപ്പ് നടത്തിയിരുന്നു.
നാട്ടിലെത്തിയ ശേഷവും സാമൂഹിക പ്രവർത്തനങ്ങളിലും പൊതുരംഗത്തും സജീവമായിരുന്നു. സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന ആലപ്പുഴ ആൽഫ പാലിയേറ്റിവ് കെയറിന്റെ പ്രവർത്തനങ്ങളിൽ ബാബു സജീവമായി ഇടപെട്ടിരുന്നു. ശവസംസ്ക്കാരം വീട്ടുവളപ്പിൽ നടക്കും. ഭാര്യ - ജോഷി ബാബു. സാമൂഹിക പ്രവർത്തകനായ കെ.ഡി. ബാബുവിന്റെ ആകസ്മികമായ വേർപാടിൽ ‘ഇവ’ റിയാദ് ഘടകം അനുശോചനം രേഖപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ