എമിറേറ്റ്സ് ‍ഡ്രോയിൽ സമ്മാനം നേടി മലയാളികൾ; തിരുവനന്തപുരം സ്വദേശിക്ക് 15.75 ലക്ഷം രൂപ

Published : Mar 29, 2024, 12:55 PM IST
എമിറേറ്റ്സ് ‍ഡ്രോയിൽ സമ്മാനം നേടി മലയാളികൾ; തിരുവനന്തപുരം സ്വദേശിക്ക് 15.75 ലക്ഷം രൂപ

Synopsis

സ്ഥിരമായി എമിറേറ്റ്സ് ഡ്രോ കളിക്കുന്നയാളാണ് ഷമീദ. മകളാണ് ഓൺലൈനായി ടിക്കറ്റ് എടുക്കാൻ സഹായിക്കാറ്. മകളുടെ വിദ്യാഭ്യാസത്തിനായി സമ്മാനത്തുകയിൽ നിന്നും ഒരു പങ്ക് മാറ്റിവെക്കാനാണ് അവരുടെ തീരുമാനം.

എമിറേറ്റ്സ് ഡ്രോ മെ​ഗാ7 നറുക്കെടുപ്പിൽ മലയാളി വനിതയ്ക്ക് 70,000 ദിർഹം (15.75 ലക്ഷം രൂപ) സമ്മാനം. തിരുവനന്തപുരം സ്വദേശി ഷമീദ കുന്നത്ത് ആണ് മെ​ഗാ7 ടോപ് റാഫ്ൾ വിജയി. കോളേജ് വിദ്യാർത്ഥിയായ ഒരു മകളുടെ അമ്മയാണ് ഷമീദ. ഹൃദ്രോ​ഗിയായ ഷമീദയാണ് കുടുംബത്തിന്റെ ഏക ആശ്രയം. അതുകൊണ്ട് തന്നെ ഈ സമ്മാനം അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതമായാണ് ഷമീദ വിലയിരുത്തുന്നത്.

സ്ഥിരമായി എമിറേറ്റ്സ് ഡ്രോ കളിക്കുന്നയാളാണ് ഷമീദ. മകളാണ് ഓൺലൈനായി ടിക്കറ്റ് എടുക്കാൻ സഹായിക്കാറ്. മകളുടെ വിദ്യാഭ്യാസത്തിനായി സമ്മാനത്തുകയിൽ നിന്നും ഒരു പങ്ക് മാറ്റിവെക്കാനാണ് അവരുടെ തീരുമാനം.

ഇതേ നറുക്കെടുപ്പ് സീരിസിൽ സമ്മാനം നേടിയ സിജു മാത്യുവും മലയാളിയാണ്. നിലവിൽ സൗദി അറേബ്യയിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ് സിജു മാത്യു. ഫാസ്റ്റ്5 നറുക്കെടുപ്പിൽ 50,000 ദിർഹമാണ് (11.25 ലക്ഷം രൂപ) സിജു നേടിയത്. ആദ്യമായി കളിച്ച ഫാസ്റ്റ്5-ൽ തന്നെ സമ്മാനം നേടാനായി എന്ന പ്രത്യേകതയുമുണ്ട്.

ഈസി6, ഫാസ്റ്റ്5 മത്സരങ്ങളിലാണ് സിജു പങ്കെടുത്തത്. കുടുംബത്തിലെ എല്ലാവരുടെയും ജന്മദിനങ്ങൾക്ക് അനുസരിച്ചുള്ള നമ്പറാണ് തെരഞ്ഞെടുത്തത്. സമ്മാനത്തുക ഉപയോ​ഗിച്ച് വെക്കേഷൻ പ്ലാൻ ചെയ്യുകയാണ് സിജു.

എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പുകളിൽ കഴിഞ്ഞയാഴ്ച്ച 470,000 ദിർ​​​ഹമാണ് സമ്മാനമായി നൽകിയത്. മൊത്തം 3,400 പേരാണ് വിജയികൾ. മാർച്ച് 29 മുതൽ 31 വരെ രാത്രി 9 മണിക്ക് (യു.എ.ഇ സമയം) എമിറേറ്റ്സ് ഡ്രോ ലൈവ് സ്ട്രീം കാണാം. സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ഔദ്യോ​ഗിക വെബ്സൈറ്റിലും സ്ട്രീമിണ്ട് ഉണ്ടാകും. സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം @emiratesdraw വെബ്സൈറ്റ് www.emiratesdraw.com ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424 അല്ലെങ്കിൽ ഇ-മെയിൽ ചെയ്യാം customersupport@emiratesdraw.com
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മെത്താംഫെറ്റാമൈനും ഹാഷിഷും കഞ്ചാവുമടക്കം ശതകോടികൾ വിലയുള്ള മയക്കുമരുന്ന്, 9 വിദേശികൾ കുവൈത്തിൽ പിടിയിൽ
മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്