2016ൽ അടച്ചുപൂട്ടിയ സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കരാർ കമ്പനി, കിട്ടാനുള്ള ആനുകൂല്യങ്ങൾക്കായി ഇന്ത്യക്കാർക്ക് രജിസ്റ്റർ ചെയ്യാം

Published : Aug 21, 2025, 05:36 PM IST
saudi oger company

Synopsis

സൗദി ഓജർ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാർ തങ്ങൾക്ക് ലഭിക്കാൻ ബാക്കിയുള്ള അനുകൂല്യങ്ങൾക്കായി പ്രത്യേകം രജിസ്റ്റർ ചെയ്യണമെന്ന് റിയാദ് ഇന്ത്യൻ എംബസി. 

റിയാദ്: സാമ്പത്തിക തകർച്ച കാരണം 2016ൽ അടച്ചുപൂട്ടിയ സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കരാർ കമ്പനിയായിരുന്ന സൗദി ഓജർ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാർ തങ്ങൾക്ക് ലഭിക്കാൻ ബാക്കിയുള്ള അനുകൂല്യങ്ങൾക്കായി പ്രത്യേകം രജിസ്റ്റർ ചെയ്യണമെന്ന് റിയാദ് ഇന്ത്യൻ എംബസി അറിയിച്ചു.

കമ്പനിയിലെ മുൻ ഇന്ത്യൻ ജീവനക്കാരുമായി ബന്ധപ്പെട്ട ആനുകൂല്യ കുടിശ്ശികകൾ വിതരണം ചെയ്യുന്നതിന് യൂസഫ് അബ്ദുൾറഹ്മാൻ അൽസ്വൈലമിനെ ചുമതലപ്പെടുത്തിയതായി എംബസി അറിയിച്ചു. ആനുകൂല്യങ്ങൾ ലഭിക്കേണ്ട ഇന്ത്യക്കാർ അവരുടെ മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, നിലവിലെ താമസ വിലാസം തുടങ്ങിയ വിവരങ്ങൾ സഹിതം https://ehqaq.sa/saudiogerreq/action/signup/lang/enഎന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്നും എംബസി അറിയിച്ചു. സൗദി ഓജർ കമ്പനിയിൽ സൗദിയിലുടനീളം 3,500 മലയാളികൾ ഉൾപ്പെടെ ഏകദേശം 10,000 ത്തോളം ഇന്ത്യക്കാർ ജോലിചെയ്തിരുന്നതായാണ് കണക്ക്.

സാമ്പത്തിക തകർച്ച കാരണം കമ്പനി അടച്ചുപൂട്ടിയപ്പോൾ തൊഴിലാളികൾക്ക് 10 മാസത്തെ ശമ്പള കുടിശ്ശികയും പതിറ്റാണ്ടുകളുടെ സേവനാനന്തര ആനുകൂല്യവും ലഭിക്കാനുണ്ടായിരുന്നു. തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിനായി ഇന്ത്യയിൽ നിന്നും അന്നത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന വി.കെ സിംങ് അടക്കം കമ്പനി അധികൃതരുമായി ചർച്ച നടത്തിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

റിയാദിൽ ഡ്രൈവറായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
എമിറേറ്റ്സ് ഡ്രോ ഡിസംബർ സ്വപ്നങ്ങൾ: ജീവിതം മാറും; MEGA7 തരും 40 മില്യൺ ഡോളർ