
റിയാദ്: മൂന്നുമാസത്തെ ലോക്ഡൗണിന് ശേഷം സൗദി അറേബ്യ സാധാരണനിലയിലേക്ക്. രാജ്യത്തെ നഗരങ്ങളും ചെറുപട്ടണങ്ങളും ഗ്രാമങ്ങളും ഉൾപ്പെടെ മുഴുവൻ മേഖലകളിലും കർഫ്യൂ പൂർണമായും നീക്കി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ഞായറാഴ്ച രാവിലെ മുതൽ പ്രാബല്യത്തിൽ വരും.
കർഫ്യൂ പിൻവലിക്കുന്നതോടെ എല്ലാ സാമ്പത്തിക, വാണിജ്യ സ്ഥാപനങ്ങളും പൂർണമായും പ്രവർത്തിച്ചു തുടങ്ങും. കൊവിഡിനെ നേരിടാൻ മാർച്ച് 23നാണ് രാജ്യത്ത് ആദ്യമായി കർഫ്യൂ ഏർപ്പെടുത്തിയത്. അത് ഭാഗിക നിരോധനാജ്ഞയായിരുന്നു. പിന്നീട് അത് സമ്പൂർണ കർഫ്യൂ ആക്കി മാറ്റിയിരുന്നു. എന്നാൽ മെയ് 26ന് കർഫ്യൂ ഭാഗികമായി നീക്കം ചെയ്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിെൻറ തുടർച്ചയായാണ് കർഫ്യൂ സമ്പൂർണമായി നീക്കം ചെയ്തുകൊണ്ടുള്ള പുതിയ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
സൗദി അറേബ്യയിൽ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന ആരോഗ്യവകുപ്പിന്‍റെ കീഴിലുള്ള കൊവിഡ് സ്ഥിതി വിലയിരുത്തൽ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കർഫ്യൂ പിൻവലിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
യുഎഇയില്‍ നാളെ മൂന്ന് മണിക്കൂര്‍ ഭാഗിക ഗ്രഹണം ദൃശ്യമാകും
സൗദിയില്‍ എ.ടി.എമ്മുകള്‍ തകര്‍ത്ത ഇരുപതുകാരന്‍ അറസ്റ്റില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam