ഒമാനില്‍ മൂന്ന് മണിക്കൂറോളം നീളുന്ന സൂര്യഗ്രഹണം നാളെ ദൃശ്യമാകും

By Web TeamFirst Published Jun 20, 2020, 9:18 PM IST
Highlights

ഗ്രഹണം നിരീക്ഷിക്കുവാൻ പ്രത്യേക ഫില്‍റ്റര്‍ ഗ്ലാസുകള്‍ ഉപയോഗിക്കണമെന്നും നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കരുതെന്നും അധികൃതരുടെ മുന്നറിയിപ്പിൽ പറയുന്നു.

മസ്കറ്റ്: ഒമാനില്‍ നാളെ സൂര്യഗ്രഹണം ദൃശ്യമാകും. ഞായറാഴ്ച ഒമാൻ സമയം രാവിലെ 8.14ന് ആരംഭിക്കുന്ന സൂര്യഗ്രഹണം 9.38ഓടെ കൂടുതൽ ദൃശ്യമാകുകയും11.20തോട് കൂടി അവസാനിക്കുമെന്നും ഒമാൻ ജ്യോതിശാസ്ത്ര സമതി അറിയിച്ചു.

മൂന്ന് മണിക്കൂറോളം നീണ്ടു നിൽക്കുന്ന സൂര്യഗ്രഹണം ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി ദൃശ്യമാകുമെന്നും ശാസ്ത്ര വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്. ഗ്രഹണം നിരീക്ഷിക്കുവാൻ പ്രത്യേക ഫില്‍റ്റര്‍ ഗ്ലാസുകള്‍ ഉപയോഗിക്കണമെന്നും നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കരുതെന്നും അധികൃതരുടെ മുന്നറിയിപ്പിൽ പറയുന്നു. സലാല സൊഹാർ അൽ വുസ്ത ഗവര്‍ണറേറ്റ് എന്നിവിടങ്ങളിൽ 85% മുതൽ 90% ദൃശ്യമാകാന്‍ സാധ്യത ഉണ്ടാകുമെന്നാണ് ഒമാൻ ജ്യോതിശാസ്ത്ര സമിതിയുടെ അറിയിപ്പിൽ വ്യക്തമാക്കുന്നത് .

എന്നാൽ മസ്കറ്റിൽ 96 % വരെ ദൃശ്യ സാധ്യതയാണ് സമിതി പ്രതീക്ഷിക്കുന്നത്. ഒമാനിലെ നൂറുകണക്കിന് ജ്യോതിശാസ്ത്രജ്ഞർ ഈ അപൂർവ നിമിഷങ്ങൾ പകർത്തിയെടുക്കുവാൻ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പ്രത്യേക ക്യാമറകളുമായി നിലയുറപ്പിച്ചു കഴിഞ്ഞു.

(പ്രതീകാത്മക ചിത്രം)

യുഎഇയില്‍ നാളെ മൂന്ന് മണിക്കൂര്‍ ഭാഗിക ഗ്രഹണം ദൃശ്യമാകും
 

click me!