താമസ സ്ഥലത്ത് മദ്യ നിര്‍മാണവും വില്‍പനയും; നാല് പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Mar 18, 2021, 6:25 PM IST
Highlights

മദ്യനിര്‍മാണവും വില്‍പനയും സംബന്ധിച്ച് ക്രിമിനല്‍ ഇന്‍വെസ്‍റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് റെയ്‍ഡിനുള്ള അനുമതി വാങ്ങിയ ശേഷം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

കുവൈത്ത് സിറ്റി: താമസ സ്ഥലം കേന്ദ്രീകരിച്ച് മദ്യ നിര്‍മാണവും വില്‍പനയും നടത്തിയ നാല് പ്രവാസികള്‍ കുവൈത്തില്‍ പിടിയിലായി. ജഹ്റയിലെ അല്‍ ഹജ്ജാജ് റെസ്റ്റ് ക്യാമ്പിനുള്ളിലായിരുന്നു അനധികൃത മദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. മദ്യത്തിന്റെയും മറ്റ് അസംസ്‍കൃത വസ്‍തുക്കളുടെയും വന്‍ ശേഖരം ഇവിടെ നിന്ന് പിടികൂടി.

മദ്യനിര്‍മാണവും വില്‍പനയും സംബന്ധിച്ച് ക്രിമിനല്‍ ഇന്‍വെസ്‍റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് റെയ്‍ഡിനുള്ള അനുമതി വാങ്ങിയ ശേഷം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. നാല് പ്രതികളെയും ഇവിടെ നിന്ന് കൈയോടെ പിടികൂടുകയും ചെയ്‍തു. നിര്‍മാണം പൂര്‍ത്തിയായി വിതരണത്തിന് തയ്യാറാക്കി വെച്ചിരുന്ന 60,000 ബോട്ടില്‍ മദ്യം, നിര്‍മാണത്തിലിരുന്ന 57 ബാരല്‍ അസംസ്‍കൃത വസ്‍തുക്കള്‍, മദ്യ നിര്‍മാണത്തിനുപയോഗിക്കുന്ന മറ്റ് സാമഗ്രികള്‍ തുടങ്ങിയവ അധികൃതര്‍ പിടിച്ചെടുത്തു.  

click me!