സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്ന് നാല് മരണം

Published : Jan 26, 2021, 09:53 PM IST
സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്ന് നാല് മരണം

Synopsis

അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും 2108 ആയി ഉയര്‍ന്നു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 338 ആയി.

റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ഇന്ന് നാലുപേര്‍ മരിച്ചു. പുതുതായി 223 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 203 പേര്‍ രോഗമുക്തരായി. ഇതുവരെ രാജ്യത്ത്  റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 366807 ആയി ഉയര്‍ന്നു. 358340 ആണ് ആകെ രോഗമുക്തരുടെ എണ്ണം. ആകെ മരണസംഖ്യ 6359 ആയി ഉയര്‍ന്നു.  

അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും 2108 ആയി ഉയര്‍ന്നു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 338 ആയി. ഇവര്‍ രാജ്യത്തെ  വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും  മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 78, കിഴക്കന്‍ പ്രവിശ്യ  45, മക്ക 34, മദീന 16, ഖസീം 9, ഹാഇല്‍ 8, അല്‍ബാഹ 8, അസീര്‍ 7, വടക്കന്‍ അതിര്‍ത്തി മേഖല 7, അല്‍ജൗഫ് 4, ജീസാന്‍ 4, നജ്‌റാന്‍ 2, തബൂക്ക് 1.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അക്കാദമിക രേഖകൽ കൃത്യസമയത്ത് പുതുക്കണം; നിർണ്ണായക നടപടിയുമായി കുവൈത്ത്‌
സൗദി അറേബ്യയിൽ ആയുർദൈർഘ്യം 79.7 വയസായി വർധിച്ചു, റോഡപകട മരണങ്ങളിൽ 60 ശതമാനം കുറവ്