കുവൈത്തില്‍ നാല് ദിവസത്തെ പൊതു അവധി

By Web TeamFirst Published Feb 16, 2021, 6:59 PM IST
Highlights

അവധി സംബന്ധിച്ച് സിവില്‍ സര്‍വീസസ് കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദേശത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭയുടെ പ്രതിവാര യോഗത്തിലാണ് അംഗീകാരം നല്‍കിയത്. 
 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചുള്ള അവധികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്‍ച മുതല്‍ ഫെബ്രുവരി 28 ഞായറാഴ്‍ച വരെയായിരിക്കും അവധി. മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അവധിക്ക് ശേഷം മാര്‍ച്ച് ഒന്നിന് പ്രവര്‍ത്തനം പുനഃരാരംഭിക്കും. അവധി സംബന്ധിച്ച് സിവില്‍ സര്‍വീസസ് കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദേശത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭയുടെ പ്രതിവാര യോഗത്തിലാണ് അംഗീകാരം നല്‍കിയത്. 

click me!