
റിയാദ്: സൗദി അറേബ്യ (Saudi Arabia) യിലുണ്ടായ വാഹനാപകടത്തില്‍ (road accident) നാല് യുഎഇ പൗരന്മാര്‍ മരിച്ചു. സൗദി-കുവൈത്ത് അതിര്‍ത്തിയിലെ അല്‍ ഖാഫ്ജി ടൗണില്‍ വെച്ചാണ് അപകടമുണ്ടായത്. ഇബ്രാഹിം എസ്സാം അല്‍ അവാദി, ഒമര്‍ അബ്ദുല്ല അല്‍ ബലൂഷി, യൂസുഫ് അലി അല്‍ ബലൂഷി, മുഹമ്മദ് അഹ്മദ് ഖംബര്‍ എന്നിവരാണ് മരിച്ചത്. യുഎഇയില്‍ നിന്ന് സൗദിയിലേക്ക് പോകുകയായിരുന്നു മരണപ്പെട്ട നാല് യുവാക്കള്‍. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ദുബൈ: ദുബൈ ഡിസൈന്‍ ഡിസ്‍ട്രിക്റ്റില്‍ (Dubai Design Districts) കാറിന് തീപിടിച്ചു. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയെന്നും (Put out car fire) ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും (No injuries reported) സിവില്‍ ഡിഫന്‍സ് (Dubai Civil defence അറിയിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്‍ക്ക് 12.53നായിരുന്നു തീപിടുത്തമുണ്ടായ വിവരം അറിയിച്ചുകൊണ്ടുള്ള എമര്‍ജന്‍സി ഫോണ്‍ കോള്‍ ദുബൈ സിവില്‍ ഡിഫന്‍സിന്റെ കമാന്റ് റൂമില്‍ ലഭിച്ചത്. വിവരം സബീല്‍ ഫയര്‍ സ്റ്റേഷനിലേക്ക് കൈമാറുകയും നാല് മിനിറ്റിനുള്ളില്‍ അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തുകയും ചെയ്‍തു. 1.19ന് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ദുബൈ സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.
അബുദാബിയില്‍ ഗ്രീന്‍ ലിസ്റ്റ് സംവിധാനം എടുത്തുകളഞ്ഞു
അബുദാബി: കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് (Fully vaccinated) യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ ഇനി പി.സി.ആര്‍ പരിശോധന വേണ്ട (No PCR test for UAE entry). മാര്‍ച്ച് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റിയാണ് (National Authority for Emergency, Crisis and Disaster Management) വെള്ളിയാഴ്‍ച യുഎഇയിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ പുതിയ ഇളവുകള്‍ (Relaxations in Covid restrictions) പ്രഖ്യാപിച്ചത്.
കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ യാത്രയ്‍ക്ക് മുമ്പ് ഇനി പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. പകരം അംഗീകൃത വാക്സിന്റെ കണ്ട് ഡോസുകളും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാവും. ഈ സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണം.
വാക്സിനെടുത്തിട്ടില്ലാത്ത യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. അല്ലെങ്കില്‍ ഒരു മാസത്തിനിടെ കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചത് തെളിയിക്കുന്ന പരിശോധനാ ഫലം ഹാജരാക്കിയാലും മതിയാവും. ഇതിലും ക്യു.ആര്‍ കോഡ് നിര്‍ബന്ധമാണ്. യുഎഇ വഴി തുടര്‍ യാത്ര ചെയ്യുന്നവര്‍ അവര്‍ പോകുന്ന രാജ്യത്തെ കൊവിഡ് മാര്‍ഗനിര്‍ദേശം പിന്തുടരണമെന്നും അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ