
കുവൈത്ത് സിറ്റി: ഒരു ആഭരണക്കമ്പനിയിൽ നിന്ന് 800,000 കുവൈത്ത് ദിനാറിലധികം (22 കോടിയിലേറെ ഇന്ത്യൻ രൂപ) തട്ടിയെടുത്ത മോഷണം-കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിമിനൽ കോടതി വിധി പുറപ്പെടുവിച്ചു. കമ്പനിയിലെ ഒരു ഇന്ത്യൻ പ്രവാസി ജീവനക്കാരൻ, ഒരു പാകിസ്ഥാൻ ആഭരണ വിൽപ്പനക്കാരൻ, ഒരു കുവൈത്തി സ്ത്രീ, അവരുടെ മകൾ എന്നിവരടങ്ങുന്ന നാല് പേരെ ഈ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ശിക്ഷിച്ചു.
പ്രതികളായ ഇന്ത്യൻ ജീവനക്കാരനും (കോടതിയിൽ ഹാജരുണ്ടായിരുന്നു), പാകിസ്ഥാൻ വിൽപ്പനക്കാരനും (ഒളിവിലായിരുന്നതിനാൽ നേരിട്ട് ഹാജരുണ്ടായിരുന്നില്ല) കഠിനതടവിന് വിധിച്ചു. ഇവർക്ക് 10 വർഷം വീതമാണ് തടവ് ശിക്ഷ ലഭിച്ചത്. കുവൈത്തി സ്ത്രീക്ക് അഞ്ച് വർഷം കഠിനതടവും, അവരുടെ മകൾക്ക് 5,000 കുവൈത്ത് ദിനാര്‍ ജാമ്യത്തിൽ അഞ്ച് വർഷത്തെ സസ്പെൻഡഡ് ശിക്ഷയും ലഭിച്ചു. നാല് പ്രതികൾക്കും ചേർന്ന് 809,000 കുവൈത്ത് ദിനാര്‍ പിഴ ചുമത്തി. കൂടാതെ, നഷ്ടം സംഭവിച്ച ആഭരണക്കമ്പനി ഫയൽ ചെയ്ത സിവിൽ കേസ് ഉചിതമായ നീതിന്യായ അതോറിറ്റിക്ക് കോടതി കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam