ഭീകര പ്രവർത്തനം; സൗദിയില്‍ നാല് ഇന്ത്യക്കാര്‍ അറസ്റ്റില്‍

By Web TeamFirst Published Dec 21, 2018, 1:24 AM IST
Highlights

അറസ്റ്റിലായവരെ ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് വിവിധ പ്രവിശ്യകളിലെ ജയിലുകളിൽ അടച്ചു. രണ്ടുമാസത്തിനിടെ അറസ്റ്റിലായ ഭീകരരിൽ 94 പേര് സ്വദേശികളാണ്. പിടികൂടപ്പെട്ടവരിൽ സിറിയക്കാരും യെമനികളും ഈജിപ്റ്റുകാരും ഫിലിപ്പിനോകളും പാകിസ്ഥാനികളും ബംഗ്ലാദേശുകാരും ഉൾപ്പെടും. 

റിയാദ്: ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സൗദിയിൽ നാല് ഇന്ത്യക്കാ‍ർ രണ്ട് മാസത്തിനിടെ പിടിയിലായി. ദേശിയ സുരക്ഷാ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 25 മുതൽ ഡിസംബർ 12 വരെയുള്ള കാലയളവിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ 177 ഭീകരരെയാണ് സൗദി സുരക്ഷാ വിഭാഗങ്ങള്‍ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരെ ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് വിവിധ പ്രവിശ്യകളിലെ ജയിലുകളിൽ അടച്ചു. രണ്ടുമാസത്തിനിടെ അറസ്റ്റിലായ ഭീകരരിൽ 94 പേര് സ്വദേശികളാണ്. പിടികൂടപ്പെട്ടവരിൽ സിറിയക്കാരും യെമനികളും ഈജിപ്റ്റുകാരും ഫിലിപ്പിനോകളും പാകിസ്ഥാനികളും ബംഗ്ലാദേശുകാരും ഉൾപ്പെടും. ഏറ്റവും പുതിയ കണക്കനുസരിച്ചു് 5397 ഭീകരരെ സുരക്ഷാ വകുപ്പുകൾ അറസ്റുചെയ്തിട്ടുണ്ട്. കേസ് വിചാരണ ഘട്ടത്തിലുള്ളവരും അന്വേഷണം നേരിടുന്നവരും ശിക്ഷ അനുഭവിക്കുന്നവരും ഇതിൽ ഉള്‍പ്പെടും.

click me!