സ്കൂള്‍ ബസില്‍ കുടുങ്ങിയ നാല് വയസുകാരിയുടെ നില അതീവഗുരുതരമായി തുടരുന്നു

Published : Sep 20, 2019, 03:57 PM IST
സ്കൂള്‍ ബസില്‍ കുടുങ്ങിയ നാല് വയസുകാരിയുടെ നില അതീവഗുരുതരമായി തുടരുന്നു

Synopsis

കെ.ജി വിദ്യാര്‍ത്ഥിനിയായിരുന്ന നാല് വയസുകാരി സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ബസിലിരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു. സ്കൂളിലെത്തിയപ്പോള്‍ മറ്റ് കുട്ടികള്‍ പുറത്തിറങ്ങിയെങ്കിലും ഉറങ്ങിക്കിടന്ന ബാലികയെ ഡ്രൈവറോ അധ്യാപകരോ ശ്രദ്ധിച്ചില്ല. 

മസ്കത്ത്: ഒമാനില്‍ സ്കൂള്‍ ബസില്‍ കുടുങ്ങിയ നാല് വയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കടുത്ത ചൂടില്‍ അഞ്ച് മണിക്കൂറോളം ബസിനുള്ളില്‍ അകപ്പെട്ടുപോയ കുട്ടി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടിക്ക് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.

കെ.ജി വിദ്യാര്‍ത്ഥിനിയായിരുന്ന നാല് വയസുകാരി സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ബസിലിരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു. സ്കൂളിലെത്തിയപ്പോള്‍ മറ്റ് കുട്ടികള്‍ പുറത്തിറങ്ങിയെങ്കിലും ഉറങ്ങിക്കിടന്ന ബാലികയെ ഡ്രൈവറോ അധ്യാപകരോ ശ്രദ്ധിച്ചില്ല. കുട്ടികള്‍ ഇറങ്ങിയശേഷം ഡ്രൈവര്‍ വാഹനം മറ്റൊരിടത്തേക്ക് കൊണ്ടുപോയി വെയിലത്ത് നിര്‍ത്തിയിട്ടു. പിന്നീട് വൈകുന്നേരം കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുക്കാന്‍ ഡ്രൈവര്‍ വന്നപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിലായ ബാലികയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിലേക്കുള്ളോ ഓക്സിജന്‍ തടസപ്പെട്ടതിനാല്‍ കുട്ടി അബോധാവസ്ഥയിലേക്ക് പോവുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെങ്കിലും ശരീരം പ്രതികരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് - അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹംവീതം സമ്മാനം
കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത