സൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാര്‍ക്ക് തൊഴിലവസരങ്ങള്‍; നിയമനം നോര്‍ക്കവഴി

Published : Sep 20, 2019, 03:09 PM IST
സൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാര്‍ക്ക് തൊഴിലവസരങ്ങള്‍; നിയമനം നോര്‍ക്കവഴി

Synopsis

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ഷെഡ്യൂൾ പ്രകാരം ഒക്‌ടോബർ 15 മുതൽ 20 വരെ ദില്ലിയിൽ അഭിമുഖം നടക്കും. താൽപര്യമുള്ളവർ saudimoh.norka@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡേറ്റ, വെളുത്തപശ്ചാത്തലത്തിലുള്ള ഫുൾ സൈസ് ഫോട്ടോ, ആധാർ, പാസ്‌പോർട്ട് പകർപ്പുകൾ എന്നിവ ഒക്‌ടോബർ 10ന് മുന്‍പ് സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു.

റിയാദ്: സൗദി ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ള ആശുപത്രികളിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു. ബിഎസ്‍സി, എംഎസ്‍സി, പിഎച്ച്ഡി യോഗ്യതയുള്ള നഴ്‌സുമാർക്കാണ് നിയമനം. കാർഡിയാക് ക്രിട്ടിക്കൽ കെയർ (മുതിർന്നവർ, കുട്ടികൾ), എമർജൻസി ഡിപ്പാർട്ട്‌മെന്റ്, മെഡിക്കൽ & സർജിക്കൽ കെയർ ഡിപ്പാർട്ട്‌മെന്റ്, സർജറി ഡിപ്പാർട്ട്‌മെന്റ് (പൂരുഷൻ/വനിത) എന്നീ വിഭാഗങ്ങളിലാണ് നഴ്‌സുമാരുടെ ഒഴിവുകളുള്ളത്.

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ഷെഡ്യൂൾ പ്രകാരം ഒക്‌ടോബർ 15 മുതൽ 20 വരെ ദില്ലിയിൽ അഭിമുഖം നടക്കും. താൽപര്യമുള്ളവർ saudimoh.norka@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡേറ്റ, വെളുത്തപശ്ചാത്തലത്തിലുള്ള ഫുൾ സൈസ് ഫോട്ടോ, ആധാർ, പാസ്‌പോർട്ട് പകർപ്പുകൾ എന്നിവ ഒക്‌ടോബർ 10ന് മുന്‍പ് സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.norkaroots.org ലും നോർക്ക റൂട്ട്‌സിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ) 0471-2770577, 2770544 നമ്പരുകളിലും ലഭിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ന്യൂനമർദ്ദം, കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്
കുവൈത്തിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം