
അബുദാബി: ഹിജ്‌റ പുതുവര്‍ഷാരംഭം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ച് ഈ മാസം 23ന് അബുദാബിയില്‍ സൗജന്യ പാര്‍ക്കിങ്. സംയോജിത ഗതാഗത കേന്ദ്രം(ഐടിസി)യാണ് ഇക്കാര്യം അറിയിച്ചത്.
23 മുതല്‍ 24 തിങ്കാഴ്ച രാവിലെ 7.59 വരെയായിരിക്കും സൗജന്യ പാര്‍ക്കിങ് സൗകര്യമുള്ളത്. മറ്റ് വാഹനങ്ങള്‍ക്ക് തടസ്സമാകുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്യരുതെന്ന് അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. താമസക്കാര്‍ക്ക് സംവരണം ചെയ്ത പാര്‍ക്കിങില്‍ രാത്രി ഒമ്പത് മണി മുതല്‍ രാവിലെ എട്ട് മണി വരെ മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്നും നിര്‍ദ്ദേശമുണ്ട്. വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ചത്തെ ഷെഡ്യൂള്‍ അനുസരിച്ചാവും ഈ ദിവസം ബസ് സര്‍വ്വീസ് നടത്തുക. ജലഗതാഗതത്തിന്റെ സമയക്രമത്തില്‍ മാറ്റമില്ല.
ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് ദ്രുതപരിശോധന വേണ്ട; അറിയിപ്പുമായി ഫ്ലൈ ദുബായ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam