Asianet News MalayalamAsianet News Malayalam

ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് ദ്രുതപരിശോധന വേണ്ട; അറിയിപ്പുമായി ഫ്ലൈ ദുബായ്

ടിക്കറ്റെടുത്ത് മാസ്‌കും ധരിച്ച് വന്നാല്‍ ഫ്ലൈ ദുബായില്‍ യാത്ര ചെയ്യാമെന്ന് വിമാന അധികൃതര്‍ അറിയിച്ചു. എത്രയും വേഗം പുതിയ തീരുമാനം നടപ്പിലാകും. എന്നാല്‍ മറ്റ് വിമാന കമ്പനികളൊന്നും ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. 

fly dubai announced pre travel rapid test not mandatory for travellers to India
Author
Dubai - United Arab Emirates, First Published Aug 20, 2020, 11:16 AM IST

ദുബായ്: ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് കൊവിഡ് ദ്രുതപരിശോധന ഒഴിവാക്കി ഫ്ലൈ ദുബായ്. ദുബായ് വിമാനത്താവളത്തില്‍ നടത്തിയിരുന്ന റാപിഡ് ടെസ്റ്റ് ആണ് ഒഴിവാക്കിയത്. 

ടിക്കറ്റെടുത്ത് മാസ്‌കും ധരിച്ച് വന്നാല്‍ ഫ്ലൈ ദുബായില്‍ യാത്ര ചെയ്യാമെന്ന് വിമാന അധികൃതര്‍ അറിയിച്ചു. എത്രയും വേഗം പുതിയ തീരുമാനം നടപ്പിലാകും. എന്നാല്‍ മറ്റ് വിമാന കമ്പനികളൊന്നും ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. ദുബായ് വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് പരിശോധന നടത്തുന്നതിനുള്ള റാപിഡ് പരിശോധനാ കേന്ദ്രം വിമാനത്താവളത്തില്‍ നിന്ന് ദുബായ് ശബാബ് അല്‍അഹ്ലി ഫുട്ബോള്‍ ക്ലബ്ബിലേക്ക് മാറ്റിയിരുന്നു. ഇതോടെ വലിയ തിരക്കാണ് പരിശോധനാ കേന്ദ്രത്തില്‍ അനുഭവപ്പെടുന്നത്.

ബഹ്റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഹോം ക്വാറന്റീനില്ല

അതേസമയം വെള്ളിയാഴ്ച മുതല്‍ അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരുന്നു. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ നടത്തിയ പരിശോധനാ ഫലമാണ് വേണ്ടത്. അബുദാബിയില്‍ നിന്ന് ഓഗസ്റ്റ് 21 മുതല്‍ യാത്ര ചെയ്യുന്നവരാണ് കൊവിഡ് പരിശോധനാ ഫലം ഹാജരാക്കേണ്ടത്.

Follow Us:
Download App:
  • android
  • ios