ബലിപെരുന്നാള്‍; ദുബൈയില്‍ നാലുദിവസം സൗജന്യ പാര്‍ക്കിങ്

By Web TeamFirst Published Jul 7, 2022, 9:46 PM IST
Highlights

ആഘോഷ പരിപാടികളില്‍ മാസ്‌ക് ധരിക്കുന്നതടക്കുള്ള എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്ന് ദുബൈ പൊലീസ് ആവശ്യപ്പെട്ടു.

ദുബൈ: ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ജൂലൈ എട്ട് വെള്ളിയാഴ്ച മുതല്‍ ജൂലൈ 11 തിങ്കളാഴ്ച വരെ നാലുദിവസമാണ് പാര്‍ക്കിങ് സൗജന്യമാക്കിയതെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. എന്നാല്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സംവിധാനത്തില്‍ സൗജന്യ പാര്‍ക്കിങ് ഉണ്ടായിരിക്കില്ല.

ആഘോഷ പരിപാടികളില്‍ മാസ്‌ക് ധരിക്കുന്നതടക്കുള്ള എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്ന് ദുബൈ പൊലീസ് ആവശ്യപ്പെട്ടു. റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വേഗപരിധികള്‍ പാലിക്കണമെന്നും നിയമലംഘനങ്ങള്‍ കണ്ടാല്‍ 901 എന്ന നമ്പരില്‍ വിളിച്ച് അറിയിക്കണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 

ബലിപെരുന്നാളിന് മുമ്പ് തടവുകാര്‍ക്ക് മാപ്പുനല്‍കി ദുബൈ, ഫുജൈറ ഭരണാധികാരികള്‍

ബലിപെരുന്നാള്‍: കൊവിഡ് സുരക്ഷാ നിയമങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ബലിപെരുന്നാള്‍ വാരാന്ത്യത്തോട് അനുബന്ധിച്ച് കൊവിഡ് സുരക്ഷാ നിയമങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി. ബലിപെരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായി പിസിആര്‍ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. 

യുഎഇയില്‍ നിന്നുള്ള കപ്പല്‍ അപകടത്തില്‍പ്പെട്ടു; 22 ജീവനക്കാരെ രക്ഷിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ ഫലം ഹാജരാക്കണം. മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പെരുന്നാള്‍ നമസ്‌കാരവും ഖുതുബയും 20 മിനിറ്റിനകം പൂര്‍ത്തിയാക്കണം. പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ നമസ്‌കാര പായ (മുസല്ല) കൊണ്ടുവരണം. മാസ്‌ക് ധരിക്കുകയും ഒരു മീറ്റര്‍ അകലം പാലിക്കുകയും വേണം. ഹസ്തദാനമോ ആലിംഗനമോ പാടില്ല. ബലിപെരുന്നാള്‍ പ്രമാണിച്ച് ജൂലൈ എട്ടു മുതല്‍ 11-ാം തീയതി വരെ അവധിയാണ്.  

click me!