ബലിപെരുന്നാള്‍; സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകൾ, ടോൾ നിരക്കുകൾ ഒഴിവാക്കി

Published : Jun 06, 2025, 09:54 AM IST
sharjah parking

Synopsis

അബുദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നീ എമിറേറ്റുകളില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്. 

അബുദാബി: ഗൾഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാൾ. ബലിപെരുന്നാളിനോട് അനുബന്ധിച്ച് വിവിധ എമിറേറ്റുകളില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. അബുദാബിയില്‍ പാര്‍ക്കിങ്, ടോള്‍ നിരക്കുകള്‍ ഒഴിവാക്കി.

ബ​ലി​പെ​രു​ന്നാ​ള്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ അ​ബു​ദാ​ബി​യി​ലെ പാ​ര്‍ക്കി​ങ്ങും ടോ​ള്‍ നിരക്കും ഒ​ഴി​വാ​ക്കി. വ്യാ​ഴാ​ഴ്ച മു​ത​ല്‍ ഞാ​യ​റാ​ഴ്ച വ​രെ​യാ​ണ് പാ​ര്‍ക്കി​ങ് ഫീ​സ് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ബുദാബി മൊ​ബി​ലി​റ്റി അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പെ​യ്ഡ് പാ​ര്‍ക്കി​ങ് തു​ട​ങ്ങും. ദ​ര്‍ബ് റോ​ഡ് ടോ​ള്‍ സം​വി​ധാ​ന​വും പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കി​ല്ല. തിങ്കളാഴ്ച മുതല്‍ ടോൾ നിരക്കുകള്‍ പുനസ്ഥാപിക്കും.

ദുബൈയില്‍ ജൂൺ അഞ്ച് മുതല്‍ ജൂൺ എട്ട് വരെ പൊതുസ്ഥലങ്ങളിലെ പാര്‍ക്കിങ് സൗജന്യമാണ്. ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അവധി ദിവസങ്ങളിലും ബഹുനില പാര്‍ക്കിങ് ടെര്‍മിനലുകളില്‍ പെയ്ഡ് പാര്‍ക്കിങ് ഉണ്ടാകും. ഷാര്‍ജയില്‍ ജൂൺ ആറ് മുതല്‍ ജൂൺ എട്ട് വരെ ബലിപെരുന്നാൾ അവധി ദിവസങ്ങളില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ദിവസവും പെയ്ഡ് പാര്‍ക്കിങ് ഉള്ള സോണുകളില്‍ ഈ ഇളവ് ലഭിക്കില്ല. നീല നിറത്തിലുള്ള പാര്‍ക്കിങ് ഇന്‍ഫര്‍മേഷന്‍ സൈനുകളാണ് ഈ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്. അജ്മാനില്‍ ജൂൺ അഞ്ച് മുതല്‍ എട്ട് വരെ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 9ന് പാര്‍ക്കിങ് നിരക്കുകള്‍ പുനസ്ഥാപിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൈറൽ സോഷ്യൽ മീഡിയ താരം അബു മുർദാഅ് വാഹനാപകടത്തിൽ മരിച്ചു
പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു