സൗദിയിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കും

Published : Jun 06, 2025, 08:05 AM IST
Expat died in Saudi

Synopsis

ഫ്ലാറ്റിൽ വെച്ച് രാത്രി നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് ജസ്റ്റിനെ സഹപ്രവർത്തകർ ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ മരിച്ച കന്യാകുമാരി സ്വദേശി ജസ്റ്റിൻ സൂസെ അന്തോണിയുടെ (52) മൃതദേഹം സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിക്കാനുള്ള വഴിയൊരുങ്ങി. കഴിഞ്ഞ മാസം 11-നാണ് ജസ്റ്റിൻ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്.

ജിസാൻ ഫിഷിങ് ഹാർബറിലെ മത്സ്യത്തൊഴിലാളിയായിരുന്നു. ഫ്ലാറ്റിൽ വെച്ച് രാത്രി നെഞ്ചുവേദനയെ തുടർന്ന് ജസ്റ്റിനെ സഹപ്രവർത്തകർ ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് ജിസാൻ സിറ്റി സൗത്ത് പൊലീസിെൻറ നിർദേശപ്രകാരം ജിസാൻ പബ്ലിക് പ്രോസിക്യൂഷെൻറ അന്വേഷണ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് പൊലീസിൻറെ അന്തിമ റിപ്പോർട്ട് ലഭിച്ചത്. മൃതദേഹത്തിെൻറ രാസപരിശോധനയും ഫോറൻസിക് പരിശോധനയും പൂർത്തിയാക്കേണ്ടി വന്നതിനാലാണ് മൃതദേഹം നാട്ടിലയക്കാൻ കാലതാമസം നേരിട്ടത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിെൻറ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്.

ജസ്റ്റിെൻറ സ്പോൺസർ അവാജി ഹുസൈൻ ഹക്കമിയുമായി ബന്ധപ്പെട്ട് ‘ജല’യുടെ കേന്ദ്രകമ്മിറ്റി ഭാരവാഹികളായ സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, ഗഫൂർ പൊന്നാനി, യൂനിറ്റ് ഭാരവാഹികളായ ജമാൽ കടലുണ്ടി, സമീർ പരപ്പനങ്ങാടി എന്നിവരാണ് മൃതദേഹം നാട്ടിലയക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയത്. നിയമനടപടികൾ പൂർത്തിയാക്കാൻ ജസ്റ്റിെൻറ സഹപ്രവർത്തകനും ബന്ധുവുമായ മൊയ്‌സൺ പിള്ളക്ക് ബന്ധുക്കൾ മുക്ത്യാർപത്രം നൽകിയിരുന്നു. ‘ജല’ പ്രവർത്തകരുടെ സഹകരണത്തോടെ സൗദി എയർലൈൻസ് വിമാനത്തിൽ ജിസാനിൽനിന്ന് റിയാദ് വഴി കൊച്ചിയിലെത്തിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി വിമാനത്താവളത്തിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി ശനിയാഴ്‌ച രാവിലെ സംസ്‌കരിക്കും. ജസ്‌റ്റിെൻറ ബന്ധുക്കളും സഹപ്രവർത്തകരുമായ മൊയ്‌സൺ പിള്ളയും ഹരിദാസനും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. രണ്ടര മാസം മുമ്പ് മാത്രമാണ് ജസ്റ്റിൻ നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. സൂസെ അന്തോണിയുടെയും മരിയ പുഷ്പയുടെയും മകനാണ്. ഭാര്യ: മേരി, മക്കൾ: ജോൺ വർഷൻ, ജേഷ്‌മ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാലാവസ്ഥ പ്രവചനം ശരിയായി, യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ
പ്രവാസികൾ നാട്ടിലേക്കയച്ച സാധനങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നു, ഡോർ ടു ഡോർ കാർഗോ രംഗത്ത് വ്യാജന്മാരുടെ വിളയാട്ടം