ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരനും കുടുംബത്തിനും വിമാനത്തില്‍ വെച്ച് ഇത്തിഹാദിന്റെ സര്‍പ്രൈസ്

Published : Dec 29, 2022, 05:17 PM ISTUpdated : Dec 31, 2022, 02:25 AM IST
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരനും കുടുംബത്തിനും വിമാനത്തില്‍ വെച്ച് ഇത്തിഹാദിന്റെ സര്‍പ്രൈസ്

Synopsis

യാത്രക്കാരനും കുടുംബത്തിനും കേക്കും സമ്മാനമായി മടക്കയാത്രക്കുള്ള ടിക്കറ്റും ഇത്തിഹാദ് സമ്മാനിച്ചു. ഒപ്പം ഇത്തിഹാദ് ഗസ്റ്റിലെ ഗോള്‍ഡ് മെമ്പര്‍ഷിപ്പും മനാഹരമായ ഈ നിമിഷങ്ങള്‍ പകര്‍ത്താന്‍ ഒരു പോളറോയിഡ് ക്യാമറയും ജീവനക്കാര്‍ നല്‍കി.

അബുദാബി: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരനും കുടുംബത്തിനും അബുദാബിയിലേക്കുള്ള വിമാനത്തില്‍ വെച്ച് ഇത്തിഹാദ് എയര്‍വെയ്‍സിന്റെ സര്‍പ്രൈസ്. മുംബൈയില്‍ നിന്ന് അബുദാബിയിലേക്ക് ഇ.വൈ 205 വിമാനത്തില്‍ യാത്ര ചെയ്‍ത ആ ഇന്ത്യക്കാരന്‍ ഇത്തിഹാദിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുള്ള ഒരാളിയിരുന്നു. മറ്റൊരുന്നുമല്ല ഇത്തിഹാദില്‍  ഇതുവരെ യാത്ര ചെയ്‍തിട്ടുള്ളവരുടെ എണ്ണം ഈ വര്‍ഷം ഒരു കോടി തികഞ്ഞത് അയാളിലൂടെയായിരുന്നു.

യാത്രക്കാരനും കുടുംബത്തിനും കേക്കും സമ്മാനമായി മടക്കയാത്രക്കുള്ള ടിക്കറ്റും ഇത്തിഹാദ് സമ്മാനിച്ചു. ഒപ്പം ഇത്തിഹാദ് ഗസ്റ്റിലെ ഗോള്‍ഡ് മെമ്പര്‍ഷിപ്പും മനാഹരമായ ഈ നിമിഷങ്ങള്‍ പകര്‍ത്താന്‍ ഒരു പോളറോയിഡ് ക്യാമറയും ജീവനക്കാര്‍ നല്‍കി. 10 ലക്ഷം യാത്രക്കാരെന്ന നിര്‍ണായക നാഴികക്കല്ല് പിന്നിടാന്‍ സഹായിച്ച എല്ലാ യാത്രക്കാര്‍ക്കും നന്ദി അറിയിക്കുന്നതായി ഇത്തിഹാദ് എയര്‍വെയ്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആന്റോനോവാല്‍ഡോ നീവ്സ് പറഞ്ഞു.
 


Read also: അധ്യാപക ജോലിയിലും സ്വദേശിവത്കരണം നടപ്പാക്കും; രണ്ട് ഘട്ടമായി പ്രവാസികളെ ഒഴിവാക്കുമെന്ന് മന്ത്രി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അവഗണനയും ഒറ്റപ്പെടുത്തലും പ്രകോപനമായി, ചിക്കൻ കറിയിൽ എലിവിഷം കലർത്തി അമ്മായിയമ്മയെ കൊലപ്പെടുത്തി മരുമകൻ
നടുറോഡിൽ 40കാരനെ ക്രൂരമായി ആക്രമിച്ച് അഭയാർത്ഥി പിന്നാലെ ബെൽഫാസ്റ്റിൽ വംശീയ ആക്രമണം ശക്തം, കാറുകളും വീടുകളും കത്തിച്ച് തദ്ദേശീയർ