യുഎഇയിലെ സൗജന്യ വിസ പദ്ധതി ഇന്ന് അവസാനിക്കും

Published : Sep 15, 2019, 01:12 PM IST
യുഎഇയിലെ സൗജന്യ വിസ പദ്ധതി ഇന്ന് അവസാനിക്കും

Synopsis

കുട്ടികള്‍ക്ക് പ്രത്യേക കാലയളവില്‍ സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനം ഈ വര്‍ഷമാണ് ആദ്യമായി നടപ്പാക്കിയത്. ജൂലൈ 15നും സെപ്റ്റംബര്‍ 15നും ഇടയില്‍ മാത്രമാണ്  പതിനെട്ട് വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വിസ ലഭിക്കുന്നത്. 

അബുദാബി: രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കുന്ന പദ്ധതി ഇന്ന് അവസാനിക്കും. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് യുഎഇ മന്ത്രിസഭ കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തത്.

കുട്ടികള്‍ക്ക് പ്രത്യേക കാലയളവില്‍ സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനം ഈ വര്‍ഷമാണ് ആദ്യമായി നടപ്പാക്കിയത്. ജൂലൈ 15നും സെപ്റ്റംബര്‍ 15നും ഇടയില്‍ മാത്രമാണ്  പതിനെട്ട് വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വിസ ലഭിക്കുന്നത്. എല്ലാ വര്‍ഷവും ഈ സൗജന്യം അനുവദിക്കാനാണ് യുഎഇ സര്‍ക്കാരിന്റെ തീരുമാനം. വിനോദ സഞ്ചാരികളുടെ എണ്ണം താരതമ്യേന കുറഞ്ഞ സമയത്ത് കൂടുതല്‍ പേരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് ആനുകൂല്യം നല്‍കുന്നത്. രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാള്‍ കുട്ടിയോടൊപ്പം ഉണ്ടായിരിക്കണമെന്നതാണ് ഈ ആനുകൂല്യം ലഭിക്കുമ്പോഴുള്ള പ്രധാന വ്യവസ്ഥ. രക്ഷിതാവിന്റെ വിസ ഏത് വിഭാഗത്തിലുള്ളതാണെങ്കിലും അത് ആനുകൂല്യത്തിന് തടസമാകില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിയാദിൽ ചികിത്സയിലിരിക്കെ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ