Covid restrictions: ഒമാനിലെ പള്ളികളില്‍ 50 ശതമാനം ആളുകളെ പങ്കെടുപ്പിച്ച് ജുമുഅ നമസ്‍കാരം പുനഃരാരംഭിച്ചു

Published : Feb 11, 2022, 06:57 PM IST
Covid restrictions: ഒമാനിലെ പള്ളികളില്‍ 50 ശതമാനം ആളുകളെ പങ്കെടുപ്പിച്ച് ജുമുഅ നമസ്‍കാരം പുനഃരാരംഭിച്ചു

Synopsis

മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് വിധേയമായി അൻപത് ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് വെള്ളിയാഴ്ച പ്രാർത്ഥനകൾ ഇന്ന് പുനരാംഭിച്ചുവെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്‍തു.

മസ്‍കത്ത്: രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം ഒമാനിലെ പള്ളികളില്‍ (Mosques in Oman) വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‍കാരം (Friday prayers) പുനഃരാംഭിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയവുമായി (Ministry of Health) സഹകരിച്ച്,  മതകാര്യ മന്ത്രാലയം (Ministry of Endowments and Religious Affairs) പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് വിധേയമായി അൻപത് ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് വെള്ളിയാഴ്ച പ്രാർത്ഥനകൾ ഇന്ന് പുനരാംഭിച്ചുവെന്ന് ഒമാൻ ന്യൂസ് ഏജൻസിയുടെ (Oman News Agency) വാർത്താകുറിപ്പിൽ പറയുന്നു.

'നല്ല കൂട്ടുകാരൻ' എന്ന തലകെട്ടിൽ നല്ല കൂട്ടുകെട്ട് തിരഞ്ഞെടുക്കേണ്ടതിന്റെ  പ്രാധാന്യത്തെക്കുറിച്ച് വെള്ളിയാഴ്ച പ്രാര്‍ത്ഥനയോടൊപ്പം നടന്ന പ്രഭാഷണത്തില്‍ ഇമാമുമാര്‍ വിശ്വാസികളെ ഉദ്‍ബോധിപ്പിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. പള്ളികളില്‍ ജുമുഅ നമസ്‍കാരം നിർത്തിവെച്ചിരുന്നുവെങ്കിലും ദൈനംദിന നമസ്‍കാരങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  തുടർന്നുപോന്നിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മകൾ ഒന്നാം നിലയിലെ മുറിയിൽ ഉറക്കത്തിൽ, താഴത്തെ നിലയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി വീട്ടുജോലിക്കാരൻ
'സി.ജെ റോയ് നിർഭയനായിരുന്നു...', വേർപാട് വിശ്വസിക്കാനാവാതെ പ്രവാസലോകം