
അബുദാബി: ആഗോളതലത്തിലെ എണ്ണവിലയുടെ മാറ്റത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഇന്ധന വില പുതുക്കി നിശ്ചയിച്ച് യു എ ഇ. ഏപ്രിൽ മാസത്തെ ഇന്ധനവില പെട്രോൾ ഉപയോക്താക്കൾക്ക് നിരാശയേകുന്നതാണെങ്കിലും ഡീസൽ ഉപയോക്താക്കൾക്ക് ആശ്വാസകരമാണ്. അതായത് ഏപ്രിൽ മാസത്തിൽ യു എ ഇയിൽ പെട്രോളിന് വില വർധിപ്പിച്ചപ്പോൾ ഡീസലിന് വില കുറച്ചു എന്ന് സാരം. അർധരാത്രി മുതലാണ് പുതുക്കിയ വില നടപ്പിലായത്. ഇന്ധന വില തീരുമാനിക്കുന്ന സമിതിയാണ് യു എ ഇയിൽ 2024 മാർച്ചിലെ പുതിയ ഇന്ധന നിരക്കുകൾ പുറത്തിറക്കിയത്. പെട്രോളിന്‍റെ എല്ലാ വിഭാഗങ്ങളിലും ഇക്കുറിയും വർദ്ധനവുണ്ട്. അന്താരാഷ്ട്ര എണ്ണ വിപണിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റക്കുറച്ചിലുകളും പ്രാദേശിക ഇന്ധന വില നിർണ്ണയത്തെ ബാധിച്ചിട്ടുണ്ടെന്ന് ഇന്ധന വില തീരുമാനിക്കുന്ന സമിതി വ്യക്തമാക്കി.
കടലാക്രമണത്തിൽ ജാഗ്രത; കേരളത്തിൽ വേനൽ മഴ സാധ്യതയെന്നും കാലാവസ്ഥ പ്രവചനം, അറിയിപ്പ് 4 ജില്ലകളിൽ
യു എ ഇ ഇന്ധനവില നിര്‍ണയ സമിതി നിശ്ചയിച്ച പുതിയ വില ഇപ്രകാരം
2024 ഏപ്രിലിലെ പുതിയ വില പ്രകാരം സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.15 ദിർഹം നൽകേണ്ടിവരും. മാർച്ച് മാസത്തിൽ യു എ ഇയിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമായിരുന്നു വില. സ്പെഷ്യൽ 95 പെട്രോളിനാകട്ടെ പുതിയ വില പ്രകാരം ലിറ്ററിന് 3.03 ദിർഹമാണ് നൽകേണ്ടത്. കഴിഞ്ഞ മാസം 2.92 ദിർഹമായിരുന്നു സ്പെഷ്യൽ 95 പെട്രോളിന് നൽകേണ്ടിയിരുന്നത്. ഇ - പ്ലസ് കാറ്റഗറി 91 പെട്രോൾ ലിറ്ററിന്‍റെ വില 2.85 ദിർഹത്തിൽ നിന്ന് 2.96 ദിർഹമാക്കിയാണ് യു എ ഇ ഇന്ധനവില നിര്‍ണയ സമിതി ഉയർത്തിയിട്ടുള്ളത്. ഡീസലിന്‍റെ കാര്യത്തിൽ വില ലിറ്ററിന് 3.16 ദിർഹത്തിൽ നിന്ന് 3.09 ദിർഹമാക്കി യു എ ഇ ഇന്ധനവില നിര്‍ണയ സമിതി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 2024 മാർച്ചിൽ ഒരു ബാരൽ എണ്ണയുടെ വില ഗണ്യമായി കുതിച്ചുയർന്നെന്നും ആഗോള എണ്ണ വിപണിയുടെ ട്രെൻഡുകൾക്ക് അനുസൃതമായാണ് പെട്രോൾ വിലനിർണ്ണയ മാറ്റമെന്നും യു എ ഇ ഇന്ധനവില നിര്‍ണയ സമിതി വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ