
കുവൈറ്റ് സിറ്റി: കുവൈറ്റ് കടല്‍ തീരത്ത് സാഹസിക പ്രകടനം നടത്തുന്നതിനിടെ ഉണ്ടായ അപകടത്തില്‍ നിന്ന് ഡ്രൈവര്‍ക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. അബു അല്‍ ഹസാനിയ ബീച്ചിലുണ്ടായ കാര്‍ അപകടത്തില്‍ നിന്നാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയകളില്‍ വൈറലാവുകയാണ്.
മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ ശനിയാഴ്ചയാണ് സംഭവം. അബു അല്‍ ഹസാനിയ ബീച്ചിന്റെ തീരത്ത് കൂടി ഒരു കാര്‍ പാഞ്ഞു വരുന്നത് വീഡിയോയില്‍ കാണാം. തിരമാലകള്‍ ഉയര്‍ന്ന് പൊങ്ങുന്നതിന്റെ ഇടയിലൂടെയാണ് കാറിന്റെ പാച്ചില്‍. ഇതിനിടെ നിയന്ത്രണം വിട്ട് കാര്‍ മൂന്ന് തവണ മറിഞ്ഞു. പിന്നാലെ ഡ്രൈവര്‍ വായുവിലേക്ക് പൊങ്ങി വീണ് വെള്ളത്തിലേക്ക് പതിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ശേഷം ഇയാള്‍ നടന്ന് സുഹൃത്തുകളുടെ ഇടയിലേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുവൈറ്റ് പൊലീസ്.
വീഡിയോ കാണാം:
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ