ഹൃദയാഘാതം: സൗദി അറേബ്യയിൽ 35കാരിയായ മലയാളി നഴ്‌സ് മരിച്ചു

Published : Mar 31, 2024, 12:04 AM IST
ഹൃദയാഘാതം: സൗദി അറേബ്യയിൽ 35കാരിയായ മലയാളി നഴ്‌സ് മരിച്ചു

Synopsis

റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ (എസ്.എം.സി) ആശുപത്രിയിലെ നഴ്സ് എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേൽ ധന്യ രാജൻ (35) ആണ് മരിച്ചത്

റിയാദ്: സൗദി അറേബ്യയിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ (എസ്.എം.സി) ആശുപത്രിയിലെ നഴ്സ് എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേൽ ധന്യ രാജൻ (35) ആണ് മരിച്ചത്. അവിവാഹിതയാണ്. സി.എസ്. രാജനാണ് പിതാവ്. മാതാവ്: അമ്മിണി രാജൻ. രമ്യ, സൗമ്യ എന്നിവരാണ് സഹോദരിമാർ. സൗദിയിലെത്തുന്നതിന് മുമ്പ് ധന്യ എറണാകുളം കല്ലൂർ പി.വി.എ.എസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായിരുന്നു. എസ്.എം.സി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാമൂഹികപ്രവർത്തകൻ സിദ്ദീഖ് തുവ്വൂരും ധന്യയുടെ സഹപ്രവർത്തകരായ അനീഷ്, റഫീഖ് പട്ടാമ്പി, അജീഷ്, സിജോയ് എന്നിവരും രംഗത്തുണ്ട്.  

9,60,000 രൂപ വിലയുള്ള പുസ്തകങ്ങൾ വലിയ സമ്പത്ത്; വീടോ ഒരു തരി സ്വർണമോ സ്വന്തമായി ഇല്ലാത്ത തോമസ് ഐസക്, കണക്കുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹെറോയിൻ കടത്തുന്നതിനിടെ സൗദിയിൽ പിടിയിലായ പാകിസ്ഥാൻ പൗരന്‍റെ വധശിക്ഷ നടപ്പാക്കി
ജനവാസമില്ലാത്ത സ്ഥലത്തേക്ക് യുവതിയെ വിളിച്ചു വരുത്തി കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു; സൗദിയിൽ കെനിയൻ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി