
ദുബൈ: ദുബൈയിൽ സ്‌കൂബ ഡൈവിങ്ങിനിടെ അപകടത്തിൽപ്പെട്ട് മരിച്ച തൃശൂർ സ്വദേശിയുടെ സംസ്കാരം ഇന്ന് നടക്കും. വടക്കാഞ്ചേരി വേലൂർ ഒലെക്കേങ്കിൽ വീട്ടിൽ ഐസക് പോൾ (29) ആണ് ജൂൺ 8ന് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. വൈകിട്ട് നാല് മണിയോടെ വേലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ സംസ്കരിക്കും.
ദുബൈ അലെക് എൻജീനിയറിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ഐസക്. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി യുഎഇയിൽ പ്രവാസിയാണ്. ബലിപെരുന്നാൾ അവധി ദിവസമായ വെള്ളിയാഴ്ച രാവിലെ ദുബൈ ജുമൈറ ബീച്ചിൽ സ്‌കൂബ ഡൈവിങ്ങിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. വെള്ളത്തിനടിയിൽ ഡൈവിങ് ചെയ്യുമ്പോൾ ഓക്‌സിജൻ കിട്ടാതെ വരികയും തുടർന്ന് ഐസകിന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നെന്നാണ് വിവരം.
ഐസക് പോളിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരൻ ഐവിന് പരിക്കേറ്റിരുന്നു. ഭാര്യ രേഷ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പോൾ-ഷീജ ദമ്പതികളുടെ മകനാണ് ഐസക് പോൾ. ഭാര്യ രേഷ്മ ദുബൈയിൽ എൻജിനീയറാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam