
റിയാദ്: കൊറോണ മൂലമുള്ള ലോക സാമ്പത്തിക പ്രശ്നങ്ങൾ ജി 20 രാജ്യങ്ങളുടെ ധനകാര്യമന്ത്രിമാർ ഞായറാഴ്ച റിയാദിൽ ചർച്ച ചെയ്യും. ചൈനയിൽ നിന്ന് ആവിർഭവിച്ച പുതിയ കൊറോണ വൈറസ് ലോക സാമ്പത്തി രംഗത്തുണ്ടാക്കിയ പ്രത്യാഘാതങ്ങൾ ജി20 രാജ്യങ്ങളുടെ ധനകാര്യ മന്ത്രിമാരുടെയും ആ രാജ്യങ്ങളുടെ സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗമാണ് ഇന്ന് റിയാദിലെ റിട്സ് കാൾട്ടൻ ഹോട്ടലിൽ ചേരുന്നത്.
ഈ വർഷം നവംബറിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായ സാമ്പത്തിക സമ്മേളനമാണിത്. ഇതിൽ പങ്കെടുക്കാൻ ഇന്ത്യന്‍ ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെ ഇരുപത് അംഗ രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും റിയാദിലെത്തി. സമ്മേളനത്തിന് മുന്നോടിയായി ശനിയാഴ്ച റിയാദ് റിട്സ് കാൾട്ടൻ ഹോട്ടലിൽ ആഗോള നികുതി ഘടന സംബന്ധിച്ച സിംപോസിയം നടന്നിരുന്നു. സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽജദാന്റെ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച സിംപോസിയം അന്താരാഷ്ട്ര നികുതി സമ്പ്രദായം എന്ന വിഷയം രണ്ട് സെഷനുകളിലായി ചർച്ച ചെയ്തു. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും സിംപോസിയത്തിന്റെ രണ്ടാം സെഷനിൽ സംസാരിച്ചു.
സാമ്പത്തിക സമ്മേളനം റിട്സ് കാൾട്ടൻ ഹോട്ടലിൽ ഞായാറാഴ്ച രാവിലെ തുടങ്ങും. കൊറോണ വൈറസ് ലോക സാമ്പത്തിക രംഗത്തുണ്ടാക്കിയ പ്രത്യാഘാതങ്ങളും സാമ്പത്തിക നയങ്ങളുമാണ് യോഗം ചര്‍ച്ച ചെയ്യുന്നത്. നവംബറിലെ ഉച്ചകോടിക്ക് മുന്നോടിയായി സാമ്പത്തിക നയങ്ങളും അജണ്ടകളും രൂപപ്പെടുത്താനാണ് ഈ യോഗം നടത്തുന്നത്. സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാൻ അധ്യക്ഷത വഹിക്കും. കൊറോണ വൈറസ് ലോക സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ടെന്നും ഇതാണ് സാമ്പത്തിക മന്ത്രിമാരുടെ യോഗത്തിലെ പ്രധാന ചര്‍ച്ചയെന്നും സൗദി മോണിറ്ററിങ് അതോറിറ്റി ഗവർണർ അഹമ്മദ് അല്‍ഖലീഫി പറഞ്ഞു.
യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഭൂഘടനാപരമായ വെല്ലുവിളികള്‍ നമുക്ക് മുന്നിലുണ്ട്. ചൈനയാണ് ഇതില്‍ പ്രധാന വെല്ലുവിളി നേരിടുന്നത്. ഈ വര്‍ഷം ഇതിന്റെ പ്രത്യാഘാതം അളക്കുക സാധ്യമല്ല. കൊറോണ പ്രശ്നം ഗുരുതരമായി തുടരുന്നതിനാല്‍ ഇതിന്റെ സാമ്പത്തിക പ്രത്യാഘാതം എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ യോഗം ധാരണയിലെത്തും. സൗദിയുടെ ജി.ഡി.പി വളര്‍ച്ചയില്‍ ഗണ്യമായ വര്‍ധന ഈ വര്‍ഷം ഉണ്ടാകുമെന്നും എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നത് രാജ്യത്ത് ഗുണപരമായ നേട്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam