ഓൺലൈൻ ചൂതാട്ടം; കുവൈത്തിൽ വമ്പൻ ക്രിമിനൽ സംഘം അറസ്റ്റിൽ

Published : Nov 05, 2025, 06:44 PM IST
online gambling

Synopsis

ചൂതാട്ട പ്ലാറ്റ്‌ഫോം നടത്തിയ ക്രിമിനൽ സംഘം കുവൈത്തിൽ പിടിയിൽ. ചൂതാട്ട വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഉത്തരവാദികളായ വ്യക്തികളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാൻ വകുപ്പിന് കഴിഞ്ഞു.

കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമവിരുദ്ധ ഓൺലൈൻ ചൂതാട്ട പ്ലാറ്റ്‌ഫോം നടത്തുന്ന ഒരു സംഘടിത ക്രിമിനൽ സംഘത്തെ ജനറൽ ഡയറക്ടറേറ്റ് ഫോർ കോമ്പാറ്റിംഗ് ടെററിസം ആൻഡ് മണി ലോണ്ടറിംഗ് വിജയകരമായി പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചൂതാട്ട വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഉത്തരവാദികളായ വ്യക്തികളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാൻ വകുപ്പിന് കഴിഞ്ഞു.

ഫണ്ടുകളുടെ നിയമവിരുദ്ധ ഉറവിടം മറച്ചുവെക്കുന്നതിനായി സംഘം സങ്കീർണ്ണമായ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. സംശയിക്കപ്പെടുന്നവർ ചൂതാട്ട പ്രവർത്തനത്തിൽ നിന്ന് ലഭിച്ച ഫണ്ടുകൾ കൈമാറ്റം ചെയ്യുകയും ഒരു മെഡിക്കൽ ക്ലിനിക്കിന്റെയും വാണിജ്യ കമ്പനികളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച് നിയമാനുസൃതമാക്കുകയും ചെയ്തു. അവ നിയമാനുസൃത വരുമാനമായി കാണിച്ച് വിദേശത്തേക്ക് മാറ്റുകയായിരുന്നു പതിവ്. കുറ്റവാളികൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ ഏർപ്പെടുന്നതിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ